തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി ജിദ്ദ ഹയ്യസാമറിലും മര്വ്വയിലുമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിന് ഇക്കഴിഞ്ഞ വെള്ളിഴാഴ്ച്ച പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടൻ സൗദി ജര്‍മ്മന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമത് സുനിജ, മക്കള്‍: ജാസിം ഖാന്, ഹസ്ന, തസ് ലീമ, മരുമകന്: മുസ്തഫ.
നിയമനടപടികൾ പൂർത്തിയാക്കി ഞായറാഴ്ച ഉച്ചക്ക് ജിദ്ദ ഹയ്യസാമറിലെ അജ് വാദ് മഖ്ബറയില് ഖബറടക്കി. ഖബറടക്കത്തിൽ നാട്ടുകാരും കുടുംബാഗങ്ങളും നവോദയ പ്രവര്‍ത്തകരും പങ്കെടുത്തു. മയ്യിത്ത് നമസ്കാരത്തിന് മുഹ്സിൻ സഖാഫി, അബ്ബാസ് ചെങ്ങാനി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ നടപടികള്‍ പൂർത്തിയാക്കാൻ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സഫ ഏരിയ സെക്രട്ടറിയുമായ ജുനൈസ്, നവോദയ പ്രവര്‍ത്തകരായ ഇർഫാൻ തിരൂർ, സിദ്ദീഖ് ഏഴൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

