Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
saifudheen
cancel

ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. പെരിന്തൽമണ്ണ വെട്ടത്തൂർ ഹൈസ്‌കൂളിന് സമീപം ചെമ്പൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. ഒരാഴ്ചയായി ജിദ്ദയിലെ അൽ സഹ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജിദ്ദയിൽ യമാനി ബേക്കറിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം പ്രധാന ഫുട്ബാൾ ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിലെ കളിക്കാരൻ കൂടിയാണ്. മാതാവ്: കുഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീർ, മൻസൂർ, റൈഹാനത്ത്, അബ്ദുൽ ഷുക്കൂർ, സെലീന, മുജീബ് റഹ്‌മാൻ, നുസ്രത് അലി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malappuram native died in jeddah
Next Story