Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വാണിയമ്പലം അങ്കപ്പൊയിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.

28 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽ ഈസാഈ ഫുഡ്സ്റ്റഫ് കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്, മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഉമ്മുസൽമ, മക്കൾ: റിസ്‌വാൻ (ജിദ്ദ), റാഷിൻ (ബംഗളൂരു), റസിൻ (വിദ്യാർഥി-ബംഗളൂരു), റിസ്‌ല (ദുബൈ). സഹോദരങ്ങൾ: അബ്ദുസ്സമദ്, അബ്ദുൽറഹ്മാൻ, അബ്ദുൽ സലാം, പരേതനായ അബ്ദുൽ ജലീൽ, സഫിയ, റംലത്ത്, ആബിദ, ഫാത്തിമ, ഖൈറുന്നിസ, സൗജത്ത്, ഹസീന.

കിങ് ഫഹദ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ റിസ്‌വാൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malappuram native died in Jeddah
Next Story