Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശിഹാബ്​ ചോറ്റൂരി​െൻറ...

ശിഹാബ്​ ചോറ്റൂരി​െൻറ കൂടെ നടന്ന മലപ്പുറം സ്വദേശി കാറിടിച്ച്​ മരിച്ചു

text_fields
bookmark_border
ശിഹാബ്​ ചോറ്റൂരി​െൻറ കൂടെ നടന്ന മലപ്പുറം സ്വദേശി കാറിടിച്ച്​ മരിച്ചു
cancel

ബുറൈദ: നടന്ന്​ ഹജ്ജിന്​ പുറപ്പെട്ട ശിഹാബ്​ ചോറ്റൂരി​െൻറ കൂടെ നടക്കുകയായിരുന്ന മലയാളി യുവാവ്​ കാറിടിച്ച്​ മരിച്ചു. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്​ദുൽ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അൽറസ്സിൽ ജോലി ചെയ്യുന്ന അബ്​ദുൽ അസീസ് അവിടെനിന്ന് 20 കിലോമീറ്റർ അകലെ റിയാദ് അൽഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

ഏതാനും നാൾ മുമ്പ്​ സൗദിയിലേക്ക്​ പ്രവേശിച്ച ശിഹാബ്​ ഖസീം പ്രവിശ്യയിൽ അൽറസ്​ പിന്നിട്ട്​ മദീന റോഡിലൂടെയാണ്​ ഇപ്പോൾ നടക്കുന്നത്​. ഓരോ പ്രദേശത്ത്​ നിന്നും ആളുകൾ ആകൃഷ്​ടരായി ശിഹാബിനോടൊപ്പം നടക്കാൻ കൂടുന്നുണ്ട്​. അങ്ങനെ കഴിഞ്ഞ ദിവസം ഒപ്പം നടന്നുതുടങ്ങിയതാണ്​ അബ്​ദുൽ അസീസ്​. എക്​സ്​പ്രസ്​ ​ഹൈവേയുടെ​ ഓരത്ത്​ കൂടി നടന്നുപോകു​േമ്പാൾ പിന്നിൽ നിന്ന്​ അതിവേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം. തൽക്ഷണം മരിച്ചു.

ഭാര്യ: ഹഫ്സത്ത്. മക്കൾ: താജുദ്ദീൻ, മാജിദ്, ശംസിയ. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും അൽറസ്സ് ഏരിയ കമ്മിറ്റിയും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Malappuram native died in accident in Qazim
Next Story