കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുൽ ജലീല്‍ (38) ആണ് ദമ്മാം സൗദി ജര്‍മന്‍ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ മരിച്ചത്. ദമ്മാമിലെ സ്വീറ്റ് വാട്ടര്‍ കമ്പനിയില്‍ സൂപര്‍വൈസറായിരുന്നു ഇദ്ദേഹം. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെൻറിലേറ്ററിൽ കഴിയവേ വെള്ളിയാഴ്ച രാത്രി ആരോഗ്യ നില വഷളായി. കുടുംബം ദമ്മാമിലുണ്ടായിരുന്നു. ഭാര്യ: ഖമറുലൈല. മക്കൾ: മുഹമ്മദ് ഫഹീം, മന്‍ഹ, അയ്മന്‍.
സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി. ശരീഫ്, ജൗഹര്‍ കുനിയില്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
