Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി വാദി ദവാസിറിൽ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
hamsa covid death
cancel

വാദി ദവാസിർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി വാദി ദവാസിറിൽ മരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയായി വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അസുഖം മൂർച്ഛിച്ച് ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്​. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മരിക്കുകയായിരുന്നു. ഏറെ കാലമായി വാദി ദവാസിറിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടി, ഭാര്യ: സുമയ്യ, മക്കൾ: സുമിന, സനൂപ്, മരുമകൻ: മുഹമ്മദലി. മരണാനന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വാദി ദവാസിറിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram native died at Wadi Al Dawasir due to covid
Next Story