Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിദ്ദയിൽ മരിച്ചു. കൈപ്പള്ളി മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്.

ശറഫിയ്യയിൽ താമസക്കാരനായ ഇദ്ദേഹത്തിന് പച്ചക്കറി വില്‍പനയാണ് ജോലി. ബുധനാഴ്ച പുലർച്ചെ പച്ചക്കറി ശേഖരിക്കാൻ വാഹനത്തിൽ കയറിയ സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മറ്റൊരു മകള്‍ നാട്ടിലാണ്. പിതാവ്: കൈപ്പള്ളി മുഹമ്മദ്. ഭാര്യ: സമീറ. മകന്‍: ഷെഫിന്‍.

മരണാന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native died after heart attack in Jeddah
Next Story