Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിൽ റോഡ്​...

തബൂക്കിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
തബൂക്കിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ മലപ്പുറം സ്വദേശി മരിച്ചു
cancel
camera_alt

ഹുസൈൻ

തബൂക്ക്: ജോലി കഴിഞ്ഞ്​ മടങ്ങുന്നതി​നിടെ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം ചൂരക്കായ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ എന്ന മാനുപ്പ (34) ആണ് മരിച്ചത്. തബൂക്കിലെ ഷിഫയിൽ ഇന്ന്​ (വ്യാഴാഴ്​ച) പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

തബൂക്കിലെ ബ്രോസ്​റ്റ്​ അതയബ് താസജ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സമീപത്തെ കടയിൽ പോയി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു​.

ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു പോയ ഹുസൈനെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് കിങ്​ ഖാലിദ് ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹമുള്ളത്. നാലു വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്ന ഹുസൈൻ ഒന്നര വർഷം മുമ്പാണ് തബൂക്കിൽ പുതിയ ജോലിയിൽ ചേർന്നത്. പിതാവ് മരിച്ചതറിഞ്ഞ്​ നാട്ടിൽ പോയ ഹുസൈൻ ആറു മാസം മുമ്പാണ് അവധി കഴിഞ്ഞ് തബൂക്കിൽ തിരിച്ചെത്തിയത്.

അപകട വിവരമറിഞ്ഞ്​ റിയാദിലുള്ള സഹോദരൻ ബഷീർ തബൂക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കമ്പനി അധികൃതരും തബൂക്കിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പരേതനായ കളത്തിങ്ങൽ ഹംസ - ആച്ചുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ തസ്‌നീം. സഹോദരങ്ങൾ: ശിഹാബ്, ഫിർദൗസ്, അഷ്‌റഫ്, ബഷീർ, ഹസൈൻ, അബൂബക്കർ, ഷബീർ, റസീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalappuram nativeSaudi Arabia NewsMalappuram News
News Summary - Malappuram native died after being hit by a vehicle in Saudi Arabia
Next Story