റിയാദിൽ വാഹനമിടിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
text_fieldsറിയാദ്: റോഡ് സൈഡിൽ നിൽക്കുമ്പോൾ വാഹനം വന്നിടിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന് വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടമുണ്ടാവുന്നത് രണ്ടാഴ്ച മുമ്പാണ്.
റിയാദ് റിമാലിൽ ദമ്മാം ഹൈവേയുടെ ഓരത്ത് നിൽക്കുമ്പേൾ ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് റിയാദ് എക്സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. തൊഴിൽ വിസയിൽ ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

