മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലിൽ മരിച്ചു

20:17 PM
12/11/2019
Bibeesh

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻ ചിന സ്വദേശി പരേതനായ അയ്യപ്പന്‍റെ മകനും ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറുമായ ബിബീഷ് (38) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ ദമ്മാമിൽ നിന്ന് ലോഡുമായി പോകും വഴി അബു ഹദ്‌രിയയിലെ പെട്രോൾ പമ്പിൽ കയറിയപ്പോൾ  അസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ യശോദ, ഭാര്യ: ബീന. മക്കൾ അശ്വജിത്, ആർദ്ര ലക്ഷ്മി.

Loading...
COMMENTS