മലപ്പുറം കടുങ്ങപുരം സ്വദേശി സൗദിയിൽ മരിച്ചു

16:45 PM
08/11/2018
Muhammad-Asraf

യാമ്പു(സൗദി അറേബ്യ): മലപ്പുറം കടുങ്ങപുരം സ്‌കൂൾപടി സ്വദേശി മുഹമ്മദ് അഷ്‌റഫ് (50) യാമ്പുവിൽ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നര മണിയോടെ നെഞ്ച് വേദനയെ തുടർന്ന് എഴുന്നേറ്റ അഷ്‌റഫ് റൂമിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. 

യാമ്പു ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 25 വർഷത്തോളമായി യാമ്പുവിലെ അബൂബക്കർ സിദ്ധീഖ് മസ്ജിദിന് സമീപം ബാർബർ ഷോപ്പ് നടത്തുകയായിരുന്നു. സഹോദരൻ അൻസാറും മറ്റു ചില അടുത്ത ബന്ധുക്കളും ഇദ്ദേഹത്തിന്‍റെ ഷോപ്പിൽ ജോലി ചെയ്യുന്നുണ്ട്. 

പിതാവ്: കുഞ്ഞിമുഹമ്മദ് പടാലിപ്പറമ്പിൽ, മാതാവ്: നഫീസ. ഭാര്യ: ആബിദ. മക്കൾ: ഹബീബ് റഹ്‌മാൻ, അൽത്താഫ്, അമീൻ, ഹസ്ബിയ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഹാരിസ് (ഇരുവരും ജിദ്ദ ). മൈമൂന, സുലൈഖ,സക്കീന, റൈഹാനത്ത്. ജിദ്ദയിലുള്ള സഹോദരങ്ങൾ യാമ്പുവിലെത്തിയിട്ടുണ്ട്. സഹോദരന്മാരും സി.സി.ഡബ്ല്യു അംഗം മുസ്തഫ മൊറയൂരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.  


 

Loading...
COMMENTS