മലപ്പുറം കെ.എം.സി.സി ‘എസ്പെരൻസാ’ സീസൺ സമ്മർ ക്യാമ്പ്
text_fieldsവൈബ് സമ്മർ ക്യാമ്പിൽ പങ്കെടുത്ത പ്രവർത്തകർ
റിയാദ്: കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘എസ്പെരൻസാ’ സീസൺ രണ്ടിന്റെ ഭാഗമായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലത്തിനകത്തെ പ്രവർത്തകരിൽ സംഘടനാബോധവും ഊർജസ്വലതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫുട്ബാൾ, വടംവലി തുടങ്ങിയ മത്സരങ്ങൾ, ഇശൽ സന്ധ്യ, കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായിരുന്നു. റിയാദ് എക്സിറ്റ് 18ലെ ദുറത് അൽ മനാഖ ഇസ്തിറാഹയിൽ നടന്ന പരിപാടി കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ ഇരുമ്പുഴി, ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ, ട്രഷറർ മുജീബ് പൂക്കോട്ടൂർ, ഭാരവാഹികളായ മുസമ്മിൽ കാളമ്പാടി, യൂനുസ് കൈതക്കോടൻ, ജലീൽ പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, ശറഫുദ്ധീൻ കൊടക്കാടൻ, ഒ.പി. റഫീഖ്, ത്വാഹ കോഡൂർ, അമീർ അലി പൂക്കോട്ടൂർ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

