Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ​തി​നാ​യി​രം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കും

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ​തി​നാ​യി​രം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കും
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​‌ സി.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്‌: സൗ​ദി കെ.​എം.​സി.​സി ഏ​കീ​കൃ​ത മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ 10,000 പ്ര​വ​ർ​ത്ത​ക​രെ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ക്കാ​ൻ ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​ല​നി​ൽ​പ്പി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്‌​ലിം ലീ​ഗി​ന്‍റെ പോ​ഷ​ക ഘ​ട​കം എ​ന്ന നി​ല​യി​ൽ മു​സ്‌​ലിം ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​വു​ന്ന മു​ഴു​വ​ൻ പ്ര​വാ​സി​ക​ളേ​യും കെ.​എം.​സി.​സി​യു​ടെ ഭാ​ഗ​മാ​ക്ക​ണം. സ്വ​ത്വ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദാ​ർ​ശ​നി​ക നി​ല​പാ​ടു​ക​ൾ പ​റ​ഞ്ഞും വി​ശ​ദീ​ക​രി​ച്ചും കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​‌ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​‌ സി.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​ർ​ച്ച്‌ പ​കു​തി​യോ​ടെ മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌, മു​നി​സി​പ്പ​ൽ ക​ൺ​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് മാ​ർ​ച്ച്‌ 25ഓ​ടെ അം​ഗ​ത്വ കാ​മ്പ​യി​ൻ അ​വ​സാ​നി​പ്പി​ക്കാ​നും ക​ൺ​വെ​ൻ​ഷ​നി​ൽ തീ​രു​മാ​ന​മാ​യി. നാ​ഷ​ന​ൽ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കോ​യാ​മു ഹാ​ജി, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് ഉ​പ്പ​ട, നൗ​ഷാ​ദ് ചാ​ക്കീ​രീ, സ​ത്താ​ർ താ​മ​ര​ത്ത്, മൊ​യ്‌​തീ​ൻ കു​ട്ടി തെ​ന്ന​ല, ജി​ല്ല കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ മോ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ഫി തു​വ്വൂ​ർ, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, ഇ​സ്ഹാ​ഖ്​ താ​നൂ​ർ, റ​സാ​ഖ് ഓ​മാ​നൂ​ർ, സ​ലാം പ​യ്യ​നാ​ട്, സി​റാ​ജ് മേ​ട​പ്പി​ൽ, മൊ​യ്‌​തീ​ൻ കു​ട്ടി പൂ​വാ​ട്, ന​വാ​സ് കു​റു​ങ്ങ​ട്ടി​ൽ, യൂ​നു​സ് ഇ​രു​മ്പു​ഴി, നൗ​ഫ​ൽ തി​രൂ​ർ, കോ​യ നി​ല​മ്പൂ​ർ, മു​ബാ​റ​ക് അ​രീ​ക്കോ​ട്, റ​ഫീ​ഖ് ചെ​റു​മു​ക്ക്​ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ വാ​ഴ​ക്കാ​ട്, യൂ​നു​സ് സ​ലീം താ​ഴെ​ക്കോ​ട്, സി​ദ്ദീ​ഖ് കോ​നാ​രി, ഇ​ക്ബാ​ൽ തി​രൂ​ർ, യൂ​നു​സ് കൈ​ത​കോ​ട​ൻ, ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Malappuram kmcc add 10000 memmbers
Next Story