മലപ്പുറം പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോഓപറേറ്റിവ് ലിമിറ്റഡിന് പുതിയ നേതൃത്വം
text_fieldsമൂസ എടപ്പനാട് (പ്രസി.), ഇസ്മയിൽ നീറാട് (വൈസ് പ്രസി.)
ജിദ്ദ: മലപ്പുറം പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോഓപറേറ്റിവ് ലിമിറ്റഡിന് പുതിയ നേതാക്കളെ തെരഞ്ഞെടുത്തു. പ്രവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമാണ് ഈ സഹകരണ സ്ഥാപനമെന്ന് സംഘാടകർ പറഞ്ഞു. മലപ്പുറം ജില്ലയിൽ മൊത്തത്തിൽ പ്രവർത്തന പരിധിയുള്ള ഈ സംഘത്തിന്റെ ഭരണസമിതിയുടെ ഓണററി സെക്രട്ടറിയായി അജിത് പുളിക്കലും ഡയറക്ടർമാരായി വീക്ഷണം പി. മുഹമ്മദ്, രാജൻ കുറുവ, ഷാഫി പൂക്കയിൽ, കുഞ്ഞുട്ടി പൊന്നാട്, അഷറഫ് ഒറുവിൽ, പി.കെ. കുഞ്ഞു ഹാജി, ലത്തീഫ് പടിക്കൽ, ഹനീഫ ചെമ്പൻ, സുബൈദ ഹമീദ്, അംബിക നായർ, ശങ്കർ എളങ്കൂർ എന്നിവരെ നേരത്തേ തെരഞ്ഞെടുത്തതായും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ മലപ്പുറം കോഓപറേറ്റിവ് യൂനിറ്റ് ഇൻസ്പെക്ടർ പി. വിനോദ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: മൂസ എടപ്പനാട് (പ്രസി.), ഇസ്മയിൽ നീറാട് (വൈസ് പ്രസി.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

