Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറത്തെ വിജയം...

മലപ്പുറത്തെ വിജയം ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കും: ജിദ്ദ കെ.എം.സി.സി 

text_fields
bookmark_border
മലപ്പുറത്തെ വിജയം ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കും: ജിദ്ദ കെ.എം.സി.സി 
cancel
camera_alt?????????? ??.??.??.?? ?????????? ????? ?????? ??????????

ജിദ്ദ: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ചരിത്ര വിജയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയത്. മുസ്‌ലിംകള്‍ ഉള്‍പെടെയുള്ള ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്ന ബി.ജെ.പി സര്‍ക്കാറിനും സംഘ്പരിവാറിന് പ്രോല്‍സാഹനം നല്‍കുന്ന പിണറായിയുടെ ജനദ്രോഹ സര്‍ക്കാറിനും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കനത്ത താക്കീതാണ്. ഒരു ലക്ഷം പുതിയ വോട്ടര്‍മാരും പി.ഡി.പിയുടെ പിന്തുണയും ഉണ്ടായിട്ടും സി.പി.എമ്മിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ നാല്‍പതിനായിരം വോട്ടിെൻറ കുറവുണ്ടായത് പിണറായി സര്‍ക്കാറിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിന് വമ്പിച്ച ഭൂരിപക്ഷം സമ്മാനിച്ച മലപ്പുറത്തെ വോട്ടര്‍മാരെയും വിജയശ്രീലാളിതനായ പി.കെ കുഞ്ഞാലിക്കുട്ടിയെയും അഭിനന്ദിക്കുന്നതായും ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.കെ ഷാക്കിറും പ്രസ്താവനയില്‍ അറിയിച്ചു. 

ജിദ്ദ: ഫാഷിസ്റ്റ്  ഭീഷണികൾക്കിടയിൽ മലപ്പുറത്ത് നിന്ന് വരുന്ന മതേതരത്വത്തിെൻറ സുഗന്ധമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. 
മുസ്ലീം ലീഗും യു.ഡി.എഫും മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. 
ബി.ജെ.പി യുടെ ഫാഷിസ്റ്റ് നയങ്ങൾക്കുള്ള കേരളത്തിലെയും മലപ്പുറത്തെയും മതേതര മനസ്സിെൻറ ശക്തമായ തിരിച്ചടിയാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നതെന്നും മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ് വി.പി.മുസ്തഫ, ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവർ അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - malappuram election
Next Story