കെ.എം.സി.സി ഫെസ്റ്റിവിസ്റ്റ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ മലപ്പുറം ജില്ല ജേതാക്കള്‍
text_fieldsകെ.എം.സി.സി ഫെസ്റ്റിവിസ്റ്റ ഫുട്ബാള്‍ ടൂര്‍ണമെന്റ് ജേതാക്കളായ മലപ്പുറം, തൃശൂര്‍ ജില്ല ടീമുകള്‍ക്ക് ട്രോഫി സമ്മാനിക്കുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'ഫെസ്റ്റിവിസ്റ്റ 2021' സാംസ്കാരിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി.
റിയാദ് ഇസ്കാന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശൂരിനെ തോല്പിച്ചാണ് കിരീടം ചൂടിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂർണമെന്റില്‍ എട്ട് ജില്ലകള്‍ മാറ്റുരച്ചു. മാര്‍ച്ച് പാസ്റ്റോടെയാണ് ടൂര്‍ണമെന്റിന് തുടക്കം. വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
സഫ ഇന്റര്‍നാഷനല്‍ ജനറല്‍ മാനേജര്‍ അഷ്റഫ് വയനാട് കിക്കോഫ് നിർവഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ കാസർകോട് ഒന്നും കോഴിക്കോട് രണ്ടും സ്ഥാനങ്ങൾ നേടി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അബ്ദുറഹ്മാന് ഫറോഖ്, പി.സി. അലി വയനാട്, റസാഖ് വളകൈ, ബാവ താനൂര്‍, കെ.ടി. അബൂബക്കര്‍ പൊന്നാനി, സിദ്ദീഖ് തുവ്വൂര്‍, എ.യു. സിദ്ദീഖ്, ശുഹൈബ് പനങ്ങാങ്ങര, ഷഫീര്‍ പറവണ്ണ എന്നിവര്‍ കളിക്കാരുമായി ഹസ്തദാനം നടത്തി. ഫെയര്‍ പ്ലേ അവാര്‍ഡിന് വയനാട് ജില്ലയെയും എമര്‍ജിങ് പ്ലെയറായി തന്‍സീം (മലപ്പുറം), ബെസ്റ്റ് ഡിഫൻഡര്‍ റിഷാദ് (കണ്ണൂര്‍), ടോപ് സ്കോറര്‍ നിഖില്‍ (തൃശൂര്‍), ബെസ്റ്റ് ഗോള്‍കീപ്പര്‍ അഫ്സല് (മലപ്പുറം), ബെസ്റ്റ് പ്ലെയര്‍ മുബാറക്ക് (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.
ജേതാക്കൾക്കുള്ള പ്രൈസ് മണി യു.പി. മുസ്തഫയും റണ്ണേഴ്സിനുള്ള പ്രൈസ് മണി ഉസ്മാന് അലി പാലത്തിങ്ങലും സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി കബീര്‍ വൈലത്തൂര്‍ റഫീഖ് ഹസന് വെട്ടത്തൂര്‍ എന്നിവര്‍ ചേര്‍ന്നു നല്കി.ജേതാക്കൾക്കുള്ള ട്രോഫി അഷ്റഫ് വേങ്ങാട്ട്, അബ്ദുല്‍ മജീദ് പയ്യന്നൂര്‍ എന്നിവരും നല്കി. മുജീബ് ഉപ്പട സ്വാഗതവും ശാഹിദ് നന്ദിയും പറഞ്ഞു. ശക്കീല്‍ തിരൂര്ക്കാടിെൻറ നേതൃത്വത്തില്‍ റിഫ അമ്പയര്‍ പാനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

