മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ‘മെഹന്ദി ഫെസ്റ്റ് 2026’
text_fieldsറിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിച്ച ‘മെഹന്ദി ഫെസ്റ്റ് 2026’ വൈവിധ്യമാർന്ന കലാപരിപാടികളോടെ മലസിലെ അൽവഫ ഷോല മാളിൽ അരങ്ങേറി. ഒപ്പന, സൂഫി ഡാൻസ്, മാപ്പിളപ്പാട്ടുകൾ, മലയാളി വീട്ടമ്മമാരുടെ സ്റ്റാളുകൾ, ‘മലപ്പുറം ചന്ത’ എന്നിവ ഫെസ്റ്റിന് ഉത്സവപ്രതീതി പകർന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുത്ത മൈലാഞ്ചിയിടൽ മത്സരത്തിൽ (സീസൺ ത്രീ) സീനത്ത് ഒന്നാം സ്ഥാനവും, കെ. സന രണ്ടാം സ്ഥാനവും, മുൻഷിദ മൂന്നാം സ്ഥാനവും നേടി. സാംസ്‌കാരിക ചടങ്ങ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
10-ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും, ഒപ്പം ജീവൻരക്ഷാ സേവനത്തെ മുൻനിർത്തി നഴ്സുമാരായ രഞ്ജു പാടത്ത്, അമ്പിളി രഞ്ജു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മിഅ ഭാരവാഹികളായ ആക്ടിങ് പ്രസിഡൻറ് ഉമറലി, സെക്രട്ടറി സഫീറലി തലാപ്പിൽ, ട്രഷറർ അബ്ദുൽ കരീം, പ്രോഗ്രാം കൺവീനർ ഷമീർ കല്ലിങ്ങൽ, പ്രോഗ്രാം കോഓഡിനേറ്റർ ശിഹാബുദ്ധീൻ കരുവാരക്കുണ്ട്, മീഡിയ കൺവീനർ സുനിൽ ബാബു, കോഓഡിനേറ്റർ വിനീഷ്, നിസാം പൂളക്കൽ, സ്റ്റേജ് നിയന്ത്രിച്ച ഷെബി മൻസൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൗഷാദ് ആലുവ, അനസ് വള്ളികുന്നം, ജയൻ കൊടുങ്ങല്ലൂർ, സലീം കളക്കര, ബാബു പട്ടാമ്പി, റഷ്ൽ, സലീം ബത്തേരി, അസ്‌ലം പാലത്ത്, കബീർ പട്ടാമ്പി, ഷാനവാസ് മൂനമ്പത്ത്, ജാസിർ, ഇർഷാദ്, മിഷാൽ ചെറുപ്ലശ്ശേരി എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

