യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്
text_fieldsനാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയെ ‘മിഅ’ അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ
റിയാദ്: ദീർഘകാലത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യൂസഫ് കാക്കഞ്ചേരിയെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന അബ്ദുറഹീം നിയമസഹായ സമിതിയുടെ യാത്രയയപ്പ് ചടങ്ങിലാണ് മിഅ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ, സെക്രട്ടറി സഫീറലി തലാപ്പിൽ, ട്രഷറർ ഉമറലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചത്.
അബ്ദുറഹീം നിയമസഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, മിഅ മുഖ്യ രക്ഷാധികാരിയും സഹായസമിതി കൺവീനറുമായ അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുറഹിം സഹായസമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, മിഅ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ജോയിന്റ് സെക്രട്ടറി സമീർ കല്ലിങ്ങൽ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

