മലപ്പുറം ജില്ല ഒ.ഐ.സി.സി ചന്ദ്രമോഹന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ചന്ദ്രമോഹന് മലപ്പുറം ജില്ല ഒ.ഐ.സി.സി യാത്രയയപ്പ്
നൽകിയപ്പോൾ
ദമ്മാം: മൂന്നുപതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ മുൻ പ്രസിഡന്റും നാഷനൽ കമ്മിറ്റി അംഗവുമായ ചന്ദ്രമോഹനന് മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ദമ്മാം ബദർ അൽ റാബി ഹാളിൽ ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ ജോൺ കോശി, ഹനീഫ റാവുത്തർ, റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, റീജനൽ വൈസ് പ്രസിഡന്റുമാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, നൗഷാദ് തഴവ, വിൽസൺ തടത്തിൽ, ജനറൽ സെക്രട്ടറിമാരായ അൻവർ വണ്ടൂർ, സി.ടി.ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ.
നാഷനൽ കമ്മിറ്റിയംഗം നസീർ തുണ്ടിൽ, റീജനൽ സെക്രട്ടറിമാരായ നിഷാദ് കുഞ്ചു, റഷീദ്, മനോജ്, അരവിന്ദൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സെക്രട്ടറിമാരായ സിദ്ദീഖ്, ഫൈസൽ കൊണ്ടോട്ടി, നാദിർ, അബ്ദുൽ സലാം, മുസ്തഫ പള്ളിക്കൽ, ജാഫർ, മുസ്തഫ, നവാസ്, മറ്റു ജില്ലാ ഏരിയാ പ്രസിഡന്റുമാരായ നജീബ് നസീർ, ലാൽ അമീൻ.
തോമസ് തൈപ്പറമ്പിൽ, സുരേഷ് റാവുത്തർ, അൻവർ സാദത്ത്, മുസ്തഫ നാണിയൂർനബ്രം, അസ്ലം ഫറോക്ക്, രമേശ് പാലക്കൽ, ഹമീദ് കണിചാട്ടിൽ, സജൂബ്, ദിൽഷാദ്, ഷാജിദ് കാക്കൂർ, രാജേഷ്, ഷിനാസ്, ജലീൽ, സാബു, രാജേഷ് ആറ്റുവ, ഡിജോ, ഹക്കീം, ഷിബു, ഷിനാജ്, ബെറ്റി തുടങ്ങിയവർ സംസാരിച്ചു.
ജില്ല പ്രസിഡന്റ്, ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ചന്ദ്രമോഹൻ നിലവിൽ ജില്ലയിൽനിന്നുള്ള നാഷനൽ കമ്മിറ്റി അംഗമാണ്. ദഹ്റാൻ അഹലിയ സ്കൂളിൽ സർവിസ് സൂപ്പർ വൈസറായി പ്രവർത്തിക്കുന്ന ചന്ദ്രമോഹൻ കഴിഞ്ഞ 32 വർഷവും ഇതേ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട് സ്വദേശിയായ ചന്ദ്രമോഹന് പ്രവിശ്യയിൽ വൻ സുഹൃദ് വലയവമുണ്ട്.
ഭാര്യ ഇന്ദുമതി അബ്ദുറഹ്മാൻ നഗർ ഹൈസ്കൂൾ (ചെണ്ടപുറായ) അധ്യാപികയാണ്. മക്കൾ: അനൂപ് മോഹൻ, അനിദ്ധു മോഹൻ. സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുല്ല തൊടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

