മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കും -കോട്ടക്കൽ മണ്ഡലം കെ.എം.സി.സി
text_fieldsജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയുടെ കോട്ടക്കൽ മണ്ഡലംതല ഉദ്ഘാടനം മുഹമ്മദ് ജാബിറിന് അപേക്ഷഫോറം നൽകി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിക്കുന്നു
ജിദ്ദ: നിരവധി പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും താങ്ങും തണലുമായി 23 വർഷം പിന്നിട്ട ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിൽനിന്നുള്ള മുഴുവൻ കെ.എം.സി.സി അംഗങ്ങളെയും അനുഭാവികളെയും അംഗങ്ങളാക്കി പദ്ധതി വിജയിപ്പിക്കാൻ ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതികളിൽ മരണം, ചികിത്സ, വിദ്യാഭ്യാസം, പ്രവാസ വിരാമം, പെൻഷൻ ഉൾപ്പെടെ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്നത് പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഏറെ അനുഗ്രഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കുന്നതിന് മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽതല കോഓഡിനേറ്റർമാരെ യോഗം തെരഞ്ഞെടുത്തു. ടി.ടി. ഷാജഹാൻ, ഹംദാൻ ബാബു എന്നിവരാണ് കോട്ടക്കൽ മണ്ഡലം കോഓഡിനേറ്റർമാർ. കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുഹമ്മദ് ജാബിറിന് അപേക്ഷഫോറം നൽകി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിച്ചു. ചെന്നൈയിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് ഇന്ത്യയിൽ പ്രസക്തി വർധിച്ചുവരുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. റമദാനിൽ റിലീഫ് പ്രവർത്തനം നടത്താനും തീരുമാനിച്ചു.
യോഗം പി.എ. റസാഖ് വെണ്ടല്ലൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. മൊയ്തീൻ എടയൂർ, അൻവർ സാദത്ത് കുറ്റിപ്പുറം, ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, കുഞ്ഞാലി കുമ്മാളിൽ, സൈനുദ്ദീൻ കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും എം.പി. ഹംദാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

