മലപ്പുറം ജില്ല കെ.എം.സി.സി കുടുംബസുരക്ഷ പദ്ധതി അവലോകനം
text_fieldsജിദ്ദയിൽ നടന്ന മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി അവലോകന
യോഗത്തിൽ നിന്ന്
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കുടുംബസുരക്ഷ പദ്ധതിയുടെ അവലോകന യോഗവും, മരിച്ച ദമ്മാം കെ.എം.സി.സി മുൻ പ്രസിഡൻറ് കബീർ കൊണ്ടോട്ടിയുടെ അനുശോചന യോഗവും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ശിഹാബുദ്ദീൻ പുളിക്കൽ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം നിര്യാതനായ ദമ്മാം കെ.എം.സി.സി മുൻ പ്രസിഡൻറ് കബീർ കൊണ്ടോട്ടിയുടെ വിയോഗത്തിൽ മുഹമ്മദ് പെരുമ്പിലായി അനുശോചന പ്രസംഗം നടത്തി.
എം.എസ്.എഫ് യുവജന ഭാരവാഹിത്വത്തിലൂടെ സംഘടനാ രംഗത്തെത്തിയ കബീർ, കോവിഡ് കാലഘട്ടങ്ങളിൽ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി നടപ്പാക്കുന്ന കുടുംബസുരക്ഷ പദ്ധതിയിൽ ജിദ്ദയിൽ ജോലി ചെയ്യുന്നവരും പ്രവാസം അവസാനിപ്പിച്ച മുൻ അംഗങ്ങളുമായ മുഴുവൻ മലപ്പുറം ജില്ലക്കാരും അംഗത്വമെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
മണ്ഡലം, പഞ്ചായത്ത്, ഏരിയ കോഓഡിനേറ്റർമാരുമായി ബന്ധപ്പെട്ട് അംഗത്വം പൂർത്തിയാക്കണം. മാർച്ച് 31-ന് കാമ്പയിൻ അവസാനിക്കുമെന്നും സംഘാടകർ അറിയിച്ചു. ചടങ്ങിൽ ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, കെ.കെ. മുഹമ്മദ്, അഷ്റഫ് മുല്ലപ്പള്ളി, അബു കട്ടുപ്പാറ, അബൂട്ടി പള്ളത്ത്, സൈതലവി പുളിയക്കോട്, അലി പാങ്ങാട്ട്, സുൽഫീക്കർ ഒതായി, ടി.ടി. ഷാജഹാൻ, ഹംദാൻ ബാബു, അബ്ദുൽ ഫതാഹ്, സാദിഖ് ചിറയിൽ, അൻവാറുൽ ഹഖ്, റഹ്മത്തലി എരഞ്ഞിക്കൽ, സുലൈമാൻ കൊടവണ്ടി, ജാഫർ വെന്നിയൂർ, ശിഹാബുദ്ധീൻ വണ്ടൂർ, മൊയ്തീൻ കുട്ടി കാവനൂർ, നാസർ പാക്കത്ത്, സാബിർ പാണക്കാട്, സലീം മുണ്ടേരി, മുസ്തഫ തിരൂർ, റഷീദ് മാമ്പ്ര, നിഷാം അലി വലമ്പൂർ, സമദ് ചോലയിൽ, കബീർ മോങ്ങം, മൂസ പട്ടത്ത്, ഷമീം അലി വള്ളിക്കുന്ന്, ജാബിർ നിലമ്പൂർ, ലത്തീഫ് വേങ്ങര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

