Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല കെ.എം.സി.സി കൗൺസിൽ യോഗവും പൊതുസമ്മേളനവും ഇന്ന്

text_fields
bookmark_border
മലപ്പുറം ജില്ല കെ.എം.സി.സി കൗൺസിൽ   യോഗവും പൊതുസമ്മേളനവും ഇന്ന്
cancel
camera_alt

കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

Listen to this Article

ദമ്മാം: കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റിയുടെ കൗൺസിൽ യോഗവും പൊതുസമ്മേളനവും വെള്ളിയാഴ്ച ദമ്മാം ടോയോട്ടയിലെ ക്രിസ്റ്റൽ ഹാളിൽ നടക്കും. ഉച്ചക്ക് കൗൺസിൽ യോഗവും വൈകീട്ട് മൂന്നിന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തിൽ പ്രഗത്ഭ പ്രസംഗകനും മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ. ഫൈസൽ ബാബു മുഖ്യ അതിഥിയായിരിക്കും. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

ആനുകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്‌പദമാക്കി അദ്ദേഹം സംസാരിക്കും. 2016 നവംബറിൽ ഈ കമ്മിറ്റി നിലവിൽ വന്ന ഉടൻ ജില്ലക്ക് കീഴിലെ 16 മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കുകയും ആ മണ്ഡലം കമ്മിറ്റികളുടെ സഹായത്തോടെ അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങൾ കിഴക്കൻ പ്രവിശ്യയിലും നാട്ടിലും നടത്താൻ ഈ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും ജില്ലക്ക് കീഴിലെ ഈ 16 മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിച്ചാണ് ജില്ല കെ.എം.സി.സി അതിന്റെ കൗൺസിൽ യോഗത്തിലേക്ക് പോകുന്നത്.

പൊതുസമ്മേളനത്തിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ മുജീബ് കൊളത്തൂർ, ഷബീർ തേഞ്ഞിപ്പലം, ഇഖ്‌ബാൽ ആനമങ്ങാട്, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamMalappuram District KMCC
News Summary - Malappuram District KMCC Council Meeting and General body today
Next Story