'അരങ്ങും അടുക്കളയും' മലബാർ അടുക്കള എട്ടാം വാർഷികം ആഘോഷിച്ചു
text_fieldsമലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ‘അരങ്ങും അടുക്കളയും’ എന്ന പേരിൽ സംഘടിപ്പിച്ച എട്ടാം വാർഷികാഘോഷം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം,
പത്നി ഷക്കീല ഖാതൂൻ എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വിവിധ മത്സരങ്ങളും കലാപരിപാടിയും സംഘടിപ്പിച്ച് മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ എട്ടാം വാർഷികം ആഘോഷിച്ചു. 'അരങ്ങും അടുക്കളയും' എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പത്നി ഷക്കീല ഖാതൂനും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവാസം മതിയാക്കി മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്ക് യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം കോൺസുൽ ജനറൽ കൈമാറി. കുബ്ര ലത്തീഫ് മലബാർ അടുക്കളയെ പരിചയപ്പെടുത്തി സംസാരിച്ചു. ഇൻഷിറ റാഷിദ് ആശംസ നേർന്നു. കോൺസുൽ ജനറലിന് ലത്തീഫ് മൊഗ്രാൽ, സിറാജ് എടക്കര എന്നിവരും പത്നിക്ക് കുബ്റ ലത്തീഫ്, ഫസ്ന സിറാജ് എന്നിവരും മലബാർ അടുക്കളയുടെ സ്നേഹോപഹാരം കൈമാറി. ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പാചക മത്സരത്തിൽ ഷക്കീല മുസ്തഫ ഒന്നാം സ്ഥാനവും രസ്ബാന സാജിദ് രണ്ടാം സ്ഥാനവും സൽവ രസിഫ് മൂന്നാം സ്ഥാനവും നേടി.
ഹെന്ന മത്സരത്തിൽ സൈൻ, മുബഷിറ, ഫാത്തിമ നസ്നീം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുട്ടികൾക്കിടയിൽ നടത്തിയ ഡ്രോയിങ് മത്സരത്തിൽ സീനിയർ ഒന്നാം സ്ഥാനം ഫാത്തിമ റഷയും രണ്ടാം സ്ഥാനം കിഷോർ കുമാറും നേടി. ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം ഫൈസാനും രണ്ടാം സ്ഥാനം അഹാന വിശേഷും മൂന്നാം സ്ഥാനം നൈമ മഹറും കരസ്ഥമാക്കി. റോഷൻ രാജേഷ്, ഇസ്സ ഫാത്തിമ, വൈഗ കിഷോർ എന്നിവർ സബ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജിദ്ദയിലെ ഗായിക ഗായകന്മാരുടെ ഗാനങ്ങൾ, വൈവിധ്യമാർന്ന നൃത്തങ്ങൾ, ഒപ്പന എന്നിവ വേദിയിൽ അരങ്ങേറി. വിവിധ ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകളും ആഘോഷനഗരിയിൽ ഒരുക്കിയിരുന്നു. ഉണ്ണി തെക്കേടത്ത്, ഹാദി സിറാജ്, ആയിഷ ശാമിസ്, സോഫിയ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

