Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്നേ​ഹ​ത്തി​ന്റെ...

സ്നേ​ഹ​ത്തി​ന്റെ സു​ഗ​ന്ധം നി​റ​ച്ച് മ​ല​ബാ​ർ അ​ടു​ക്ക​ള ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
സ്നേ​ഹ​ത്തി​ന്റെ സു​ഗ​ന്ധം നി​റ​ച്ച് മ​ല​ബാ​ർ അ​ടു​ക്ക​ള ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ ആ​ദി​ലി​നെ മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

ജി​ദ്ദ: റ​മ​ദാ​ന്റെ പ​വി​ത്ര നി​മി​ഷ​ങ്ങ​ളി​ൽ സ​ഹോ​ദ​ര്യ​ത്തി​ന്റെ ചൂ​ടും പ​ങ്കി​ട​ലി​ന്റെ മ​ധു​ര​വും നി​റ​ച്ചൊ​രു ആ​ത്മീ​യ സ​ന്ധ്യ​യാ​യി മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ചാ​പ്റ്റ​റി​ന്റെ വാ​ർ​ഷി​ക ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ച്ച് ആ​ത്മീ​യ ചി​ന്ത​ക​ൾ​ക്കും മ​നു​ഷ്യ​സ്നേ​ഹ​ത്തി​നും വ​ഴി​യൊ​രു​ക്കി​യ സം​ഗ​മം, പ​ങ്കെ​ടു​ത്ത​വ​ർ​ക്കൊ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി.​വി​ശ്വാ​സി​ക​ൾ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന ശ്രേ​ഷ്ഠ​മാ​യ ദി​ന​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ ക​ബീ​ർ കൊ​ണ്ടോ​ട്ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

റ​മ​ദാ​നി​ന്റെ അ​വ​സാ​ന പ​ത്ത് രാ​വു​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ലൈ​ല​ത്തു​ൽ ഖ​ദ്റ്, ആ​യി​രം മാ​സ​ങ്ങ​ളേ​ക്കാ​ൾ ഉ​ത്ത​മ​മാ​യ രാ​വാ​യി പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​താ​യി സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന ദാ​ന​ധ​ർ​മ്മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ശ​രീ​ര​വും സ​മ്പ​ത്തും ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ എ​ന്നും, ക​ർ​മ്മ​ങ്ങ​ളു​ടെ​യും പ്രാ​ർ​ത്ഥ​ന​ക​ളു​ടെ​യും സ്വീ​ക​ര്യ​ത​യ്ക്ക് ആ​ത്മീ​യ ശു​ദ്ധി​യും മ​ന​സ്സി​ന്റെ ന​ന്മ​യും അ​നി​വാ​ര്യ​മാ​ണെ​ന്നും റ​മ​ദാ​ൻ സ​ന്ദേ​ശം ഓ​ർ​മ്മി​പ്പി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റും മോ​ഡ​റേ​റ്റ​റു​മാ​യ കു​ബ്ര ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള അം​ഗം ഷെ​മീ​മ​യു​ടെ മ​ക​ൻ ആ​ദി​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ​തി​ന് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

വി.​പി മു​സ്ത​ഫ, അ​ഹ്സാ​ബ് വ​ർ​ക്ക​ല, മു​സാ​ഫി​ർ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, ഖാ​ജ, സി.​എം അ​ഹ​മ്മ​ദ്, ഡോ. ​മു​ശ്കാ​ത്, സ​ലീ​ന മു​സാ​ഫി​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷ​ബ്‌​ന, ഷം​സീ​റ, സാ​ഹി​റ സ​വാ​ദ്, ആ​ശി​ക റം​നാ​സ്, ഹ​സീ​ന അ​ഫ്സ​ൽ, സ​ബ്രീ​ന, മും​താ​സ്, സു​റു​മി, സു​നീ​റ, ഫാ​യി​സ, ല​ത്തീ​ഫ് മൊ​ഗ്രാ​ൽ, സ​വാ​ദ്, മ​ജീ​ദ്, റം​നാ​സ്, ജ​ബ്ബാ​ർ. ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.​പ​രി​പാ​ടി​യി​ലെ സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ ക്യാ​മ​റാ​മാ​ൻ ആ​ഷി​ഫ് ത​ന്റെ ലെ​ൻ​സി​ലൂ​ടെ അ​തി​മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി. ഓ​രോ വ​ർ​ഷ​വും ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ക​രു​ത​ലി​ന്റെ കൈ​ത്താ​ങ്ങാ​യും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ഫ്താ​റി​ന് മു​മ്പാ​യി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത് സേ​വ​ന​ത്തി​ന്റെ മ​നോ​ഹ​ര പാ​ര​മ്പ​ര്യ​മാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfMalabar KitchenIftar gathering
News Summary - Malabar Kitchen Iftar gathering filled with the aroma of love
Next Story