മർവ ലുലുവിൽ മലബാർ അടുക്കള ബിരിയാണി മേള; പ്രവാസികളും സ്വദേശികളും പങ്കുചേർന്ന രുചിമാമാങ്കം
text_fieldsജിദ്ദ: ജിദ്ദ മർവയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മലബാർ അടുക്കളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരിയാണി മത്സരം പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ രുചിയനുഭവമായി. സൗദി വനിതകളും ഇന്ത്യൻ പ്രവാസികളും ഒരേ വേദിയിൽ മാറ്റുരച്ച മത്സരം ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിൻ്റെയും ഒരുമയുടെയും മനോഹരമായ കാഴ്ചയായി മാറി. മലബാർ അടുക്കളയുടെ ചീഫ് മോഡറേറ്ററും ജിദ്ദ കോഓഡിനേറ്ററുമായ ഷെഫ് കുബ്ര ലത്തീഫിെൻറ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 16 മത്സരാർഥികളാണ് പങ്കെടുത്തത്. രുചി, സുഗന്ധം, അവതരണം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തി വിധികർത്താക്കളായ ലുലു റീജനൽ ഷെഫ് നിസാം, ഷെഫ് സജ്‌ന യൂനുസ്, ഷെഫ് മുബീന അൻവർ എന്നിവർ വിധിനിർണയം നടത്തി.
മത്സരത്തിൽ സൗദ സലാം ഒന്നാം സ്ഥാനത്തിന് അർഹയായി. ഷകീല മൻസൂർ രണ്ടാം സ്ഥാനവും ഫാത്തിമത്തുൽ ഹാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയിൽ സമീറ അസീസ് മുഖ്യാതിഥിയായി പങ്കെടുത്തു. ലുലു ഹൈപ്പർമാർക്കറ്റ് മർവ ജനറൽ മാനേജർ ജവാദ്, മാനേജർ ബഷീർ എന്നിവർ സംബന്ധിച്ചു. അവതാരകരായ ആയിഷ ശാമിസും ഷിറാസ് സയ്യിദും പരിപാടികൾക്ക് ഊർജ്ജം പകർന്നപ്പോൾ, കുട്ടികളുടെ നൃത്തവും സംഗീത പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക രംനാസ്, ഹസീന അഫ്സൽ, സബ്രീന, സുനീറ, ലത്തീഫ് മൊഗ്രാൽ, ബാദ്ഷ, യൂസുഫ് കോട്ട, ആഷിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

