Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്​സിൽ സമ്മാനോൽസവകാലം തുടങ്ങി

text_fields
bookmark_border
ജിദ്ദ: 18 ദിവസം നീളുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൽസവകാലം ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകുന്നത് 30 കിലോ വരെ സ്വർണം.  ഉൽസവകാല പ്രമോഷെൻറ ഭാഗമായാണ് സമ്മാനപ്പെരുമഴ.  മെയ് ആറുവരെ ആഭരണങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായതായി മാനേജ്മെൻറ് അറിയിച്ചു. 500 റിയാലിെൻറ സ്വർണം, ഡയമണ്ട് ആഭരണം വാങ്ങുന്നവർക്ക് നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. വിജയികൾക്ക് അര കിലോ സ്വർണാഭരണം നേടാനുള്ള അവസരമുണ്ട്. വിവിധ നറുക്കെടുപ്പുകളിൽ ആകെ 30 കിലോ സ്വർണാഭരണങ്ങൾ സമ്മാനമായി വിതരണം ചെയ്യും.
 5000 റിയാൽ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിക്കും. 3000 റിയാലിെൻറ ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും  സമ്മാനമായി ലഭിക്കും. 22 കാരറ്റ് സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ തൂക്കത്തിൽ കുറവ്  വരുത്തില്ല. ഈ മാസം 28 വരെ 10 ശതമാനം വില നൽകി സ്വർണാഭരണം ബുക് ചെയ്യുന്നവർക്ക് ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പദ്ധതി പ്രകാരം ആനൂകൂല്യം ലഭിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. 
ഉൽസവകാലം ആഘോഷമാക്കാൻ ഏറ്റവും പുതിയ ഫാഷൻ ആഭരണങ്ങളുടെ ശേഖരം മലബാർ ഗോൾഡിെൻറ വിവിധ ശാഖകളിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malabar gold
Next Story