Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഗോ​ള്‍ഡ​ന്‍...

‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ളു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്

text_fields
bookmark_border
‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ളു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്
cancel

ജി​ദ്ദ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ളി​ലൂ​ടെ സൗ​ജ​ന്യ​മാ​യി സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്നു. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും മേ​യ് 11 വ​രെ ഈ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​യി​രി​ക്കും. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ, ഡി​വൈ​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​നോ​ഹ​ര​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി 5,500 റി​യാ​ലി​ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ര്‍ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാ​നാ​വും. 3,500 റി​യാ​ലി​ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി നേ​ടാം. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ പ​ഴ​യ 916 ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് പ​ക​രം മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ ന​ഷ്ടം കൂ​ടാ​തെ വാ​ങ്ങാ​നും സാ​ധി​ക്കും.

സ്വ​ര്‍ണ​വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ന​ല്‍കു​ന്ന ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. ഇ​ത​നു​സ​രി​ച്ച് മേ​യ് 10 വ​രെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നി​ല​വി​ലു​ള്ള സ്വ​ര്‍ണ​നി​ര​ക്കി​ന്റെ 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി വി​ല​യി​ലെ വ്യ​തി​യാ​നം ത​ട​യാ​നാ​വും. ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ര്‍ണ​വി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ ത​ന്നെ സ്വ​ർ​ണം വാ​ങ്ങാം. നി​ര​ക്ക് കു​റ​യു​ക​യാ​ണെ​ങ്കി​ല്‍, കു​റ​ഞ്ഞ നി​ര​ക്കി​ല്‍നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​യോ​ജ​നം നേ​ടാ​നു​മാ​കും. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍നി​ന്നോ, മൊ​ബൈ​ല്‍ ആ​പ് വ​ഴി ഓ​ണ്‍ലൈ​നാ​യോ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

സ​മ​കാ​ലി​ക ഫാ​ഷ​നി​ല്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ക​ൾ 18 കാ​ര​റ്റ് സ്വ​ര്‍ണ വി​ഭാ​ഗ​ത്തി​ലും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സീ​റോ മേ​ക്കി​ങ്‌ ചാ​ര്‍ജി​ല്‍ ഒ​രു പ​വ​ൻ സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ളും, തി​ര​ഞ്ഞെ​ടു​ത്ത ആ​ഭ​ര​ണ ഡി​സൈ​നു​ക​ളി​ല്‍ അ​വി​ശ്വ​സ​നീ​യ ഡി​സ്‌​ക്കൗ​ണ്ട് ന​ല്‍കു​ന്ന സ്‌​പെ​ഷ​ല്‍ ബൈ ​കൗ​ണ്ട​റു​ക​ളും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ന്ന അ​ധി​ക ആ​നു​കൂ​ല്യ​മാ​ണ് ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​റു​ക​ള്‍ എ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ്മ​ദ് പ​റ​ഞ്ഞു. ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ സൗ​ജ​ന്യ സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ളും മ​റ്റ് നി​ര​വ​ധി ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ, ആ​ഭ​ര​ണ പ്രേ​മി​ക​ള്‍ ത​ങ്ങ​ളു​ടെ ഷോ​റൂ​മു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsGolden Gift Offers
News Summary - Malabar Gold and Diamonds with 'Golden Gift' Offers
Next Story