ദുബൈ യു.ഡബ്ല്യൂ മാളിൽ മലബാർ ഗോൾഡ് പുതിയ ഷോറൂം
text_fieldsദുബൈയിലെ യു.ഡബ്ല്യു മാളിൽ മലബാർ ഗോൾഡ് പുതിയ ഷോറൂം ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷര്‍, മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ സി. മായൻകുട്ടി തുടങ്ങിയവർ സമീപം
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ദുബൈ യു.ഡബ്ല്യൂ മാളിൽ ആരംഭിച്ചു. പുതിയ ഷോറൂം ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം ചെയ്തു.
ബ്രാൻഡിന്റെ യു.എ.ഇയിലെ 65ാമത്തെ ഔട്ട്ലെറ്റാണിത്. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷര്‍, മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ മായൻകുട്ടി സി, മലബാർ ഗ്രൂപ് സീനിയർ ലീഡർഷിപ്പിന്റെ കുടുംബാംഗങ്ങൾ, മറ്റു സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി അത്യാകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. 3000 ദിർഹത്തിനു മുകളിൽ വജ്രാഭരണങ്ങളും ജംസ്റ്റോൺ ആഭരണങ്ങളും വാങ്ങുമ്പോൾ സൗജന്യ സ്വർണ നാണയം സ്വന്തമാക്കാം. ഏപ്രിൽ 30 വരെയാണ് ഓഫർ.
ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം, അതിശയിപ്പിക്കുന്ന ആഭരണനിര, സമാനതകളില്ലാത്ത ഉപഭോക്തൃ സേവനം എന്നിവ പുതിയ ഷോറൂമിൽ ലഭ്യമാകും. അതുകൂടാതെ ആഡംബരമായ അന്തരീക്ഷം, വ്യക്തിഗത സർവിസുകൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ബ്രാൻഡുകളായ മൈൻ, ഇറ, വിരാസ്, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ എന്നിവയിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വിവാഹ ആഭരണങ്ങളും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്വറി കസ്റ്റമർ ലോഞ്ച് അടക്കമുള്ള നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സിഗ്നേച്ചർ ആഭരണ പ്രദർശനമായ ആർടിസ്ട്രി ജ്വല്ലറി ഷോ ഏപ്രിൽ 18 മുതൽ മേയ് നാലുവരെ പുതിയ ഷോറൂമിൽ ഉണ്ടായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.