Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു മ​ല​ബാ​ർ...

യാം​ബു മ​ല​ബാ​ർ എ​ഫ്.​സി ടൂ​ർ​ണ​മെൻറി​ൽ മ​ല​ബാ​ർ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
യാം​ബു മ​ല​ബാ​ർ എ​ഫ്.​സി ടൂ​ർ​ണ​മെൻറി​ൽ മ​ല​ബാ​ർ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ
cancel
camera_alt

യാം​ബു മ​ല​ബാ​ർ എ​ഫ്.​സി അ​ക്നെ​സ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ അ​ക്നെ​സ് മ​ല​ബാ​ർ എ​ഫ്.​സി ടീം ​ട്രോ​ഫി​യു​മാ​യി

യാം​ബു: യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച 18-ാമ​ത് അ​ക്നെ​സ് സൂ​പ്പ​ർ ക​പ്പ് 2026 സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ അ​ക്നെ​സ് മ​ല​ബാ​ർ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ അ​റാ​ട്കോ എ​ഫ്.​സി ടീ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ക്നെ​സ് മ​ല​ബാ​ർ എ​ഫ്.​സി ടീം ​വി​ജ​യി​ക​ളാ​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫു​ട്ബാ​ൾ മ​ൽ​സ​ര​ത്തി​ൽ പ്ര​മു​ഖ​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നും ടോ​പ് സ്‌​കോ​റ​റാ​യും അ​ക്മ​ൽ മ​ങ്ക​ട​യെ​യും ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ന​ബീ​ൽ ക​രു​വാ​ര​ക്കു​ണ്ട്, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി മി​ദ്‌​ലാ​ജ് മേ​ലാ​റ്റൂ​ർ (മൂ​വ​രും മ​ല​ബാ​ർ എ​ഫ്.​സി ടീം) ​എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്റി​ലെ ബെ​സ്റ്റ് ഡി​ഫ​ന്റ​ർ ആ​യി അ​റാ​ട്കോ എ​ഫ്.​സി ടീ​മി​ലെ വി​ജി​ത്ത് മ​ങ്ക​ട​യെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ജേ​താ​ക്ക​ളാ​യ ടീ​മി​നു​ള്ള ട്രോ​ഫി അ​ക്നെ​സ് ബ്രി​ഡ്ജ് ട്രേ​ഡ് മാ​നേ​ജ​ർ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യും റ​ണ്ണ​ർ അ​പ് ടീ​മി​നു​ള്ള ട്രോ​ഫി അ​റാ​ട്കോ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് എം.​ഡി അ​ബ്ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​നും ന​ൽ​കി. മ​റ്റു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​ന​ങ്ങ​ളും മ​ല​ബാ​ർ എ​ഫ്.​സി ടീം ​ഭാ​ര​വാ​ഹി​ക​ളും അ​ഥി​തി​ക​ളും വ​ള​ണ്ടി​യ​ർ​മാ​രും വി​ത​ര​ണം ചെ​യ്തു. അ​യ്യൂ​ബ് കൊ​ക്ക​ച്ചാ​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. യാം​ബു​വി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, കാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, അ​ബ്ദു​ൽ​ക​രീം പു​ഴ​ക്കാ​ട്ടി​രി, സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ, ബി​ജു വെ​ളി​യാ​മ​റ്റം, അ​ജോ ജോ​ർ​ജ്, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, നാ​സ​ർ മു​ക്കി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​രും വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബ്ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​ൻ, അ​ബ്ദു​സ്സ​മ​ദ്‌ വെ​ന്നി​യൂ​ർ, അ​ഷ്‌​ഫാ​ഖ്‌ എ​ട​വ​ണ്ണ, ഷൗ​ഫ​ർ വ​ണ്ടൂ​ർ, ആ​ദി​ൽ, അ​ന​സ്, സാ​ലി, നി​സാ​ർ, അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​രും ടൂ​ർ​ണ​മെ​ന്റ് ഉ​ദ്‌​ഘാ​ട​ന, സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യാം​ബു​വി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ല​ബാ​ർ എ​ഫ്.​സി പ്ര​സി​ഡ​ന്റ് ഫ​ർ​ഹാ​ൻ മോ​ങ്ങം, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, യാ​സി​ർ കൊ​ന്നോ​ല, സ​മീ​ർ ബാ​ബു, ഹ​നീ​ഫ കൊ​ള​ക്കാ​ട​ൻ, സ​ൽ​മാ​ൻ കാ​യ​ൽ​പ​ട്ട​ണം, ഷാ​നി​ൽ ബാ​വ, ഷ​ബീ​ർ അ​രി​പ്ര, അ​ബ്ദു​റ​സാ​ഖ് കാ​സ​ർ​കോ​ട്, അ​ജ്‌​നാ​സ്, മു​ബാ​റ​ക്, ന​ബീ​ൽ, സ​ലിം, ഇം​ത്തി​യാ​സ്, സ​ഹീ​ർ, അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ർ മ​ൽ​സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambutournamentmalabar fc
News Summary - Malabar FC team wins Yambu Malabar FC tournament
Next Story