മലബാർ അടുക്കള വാർഷികാഘോഷ ലോഗോ പ്രകാശനം
text_fieldsമലബാർ അടുക്കള എട്ടാം വാർഷികാഘോഷ ലോഗോ ജിദ്ദയിൽ എച്ച്.ഒ.സി ആൻഡ് കമേഴ്സ്യൽ കോൺസൽ ഹംന മറിയം പ്രകാശനം ചെയ്യുന്നു
ജിദ്ദ: മലബാർ അടുക്കളയുടെ എട്ടാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ എച്ച്.ഒ.സി ആൻഡ് കമേഴ്സ്യൽ കോൺസൽ ഹംന മറിയം ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ മലബാർ അടുക്കള ജിദ്ദ കോഓഡിനേറ്റർ കുബ്ര ലത്തീഫ്, മറ്റ് അംഗങ്ങളായ സലീന മുസാഫിർ, ആസിഫ സുബ്ഹാൻ, സാബിറ മജീദ് എന്നിവർ പങ്കെടുത്തു. എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലും നാട്ടിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജിദ്ദയിൽ ജൂൺ മാസത്തിൽതന്നെ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

