മക്ക ഒ.ഐ.സി.സി ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsമക്ക ഒ.ഐ.സി.സി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുത്ത കുട്ടികൾ
മക്ക: മഹാത്മാ ഗാന്ധിയുടെ 153ാമത് ജന്മദിനം മക്ക മോഡൽ സ്‌കൂൾ വിദ്യാർഥികളോടൊന്നിച്ച് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വളരെ വിപുലമായി ആഘോഷിച്ചു.
ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു. സാക്കിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മക്ക മോഡൽ സ്‌കൂളിനുവേണ്ടി ഷെമീന ടീച്ചർ ആമുഖ അവതരണം നടത്തി. ഗാന്ധിജിയുടെ ചിത്രം വരക്കുന്ന മത്സരത്തിന് മൈമൂന ടീച്ചർ, സുമയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. സലീം കണ്ണാൻകുഴി, നൗഷാദ് പെരുന്തല്ലൂർ എന്നിവർ മത്സര കോഓഡിനേഷൻ നിർവഹിച്ചു. നൗഷാദ് തൊടുപുഴ വിജയികളുടെ പ്രഖ്യാപനം നടത്തി. ഡോക്യുമെന്ററി പ്രദർശനം ജെസിൻ കരുനാഗപ്പള്ളി, ജിബിൻ സമദ് കൊച്ചി എന്നിവർ നിയന്ത്രിച്ചു. ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈറ മറിയം ദേശീയഗാനത്തിനുള്ള ടീമിനെ നയിച്ചു. ഹബീബ് കോഴിക്കോട്, ബഷീർ മാനിയപുരം എന്നിവർ ആശംസകൾ അറിയിച്ചു. ഷാജി ചുനക്കര സ്വാഗതവും റഫീഖ് തൃശൂർ നന്ദിയും പറഞ്ഞു.