ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsമക്ക ഒ.ഐ.സി.സി എക്സിക്യൂട്ടീവ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി സംസാരിക്കുന്നു
മക്ക: ഉംറ നിർവഹിക്കാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി എക്സിക്യൂട്ടീവ് മക്ക അസീസിയയിലെ പാനൂർ ഹോട്ടൽ മിനി ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ച പരിപാടി.കെ.എം.സി.സി നാഷനൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻസാഗർ മക്ക ഒ.ഐ.സി.സി ക്കുവേണ്ടി എം.പി.യെ ഷാൾ അണിയിച്ചു സ്വീകരിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് അധികാരത്തിൽ വരുമെന്നും മത ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ഇൻഡ്യ മുന്നണിക്ക് മാത്രമേ സാധ്യമാവുകയുള്ളുവെന്നും കേരളത്തിലെ എൽ.ഡി.എഫിന്റെ കിരാത ഭരണത്തിനുള്ള തിരിച്ചടിയാകും കേരളത്തിലെ ലോക് സഭ തെരെഞ്ഞെടുപ്പ് ഫലമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.മുജീബ് പൂക്കോട്ടൂർ, മനാഫ് ചടയമംഗലം, മുസ്തഫ മലയിൽ, നൈസം തോപ്പിൽ, ഹബീബ് കോഴിക്കോട്, റഹീഫ് കണ്ണൂർ, നാസർ കിൻസാര, സുഹൈൽ പറമ്പൻ, യാസിർ പുളിക്കൽ, അഷ്റഫ് കണ്ണൂർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മക്ക ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും നിസാർ പടിഞ്ഞാറ്റതിൽ നന്ദിയും പറഞ്ഞു നിയാസ് വയനാട്, നൗഷാദ് എടക്കര, മുജീബ് കീഴിശ്ശേരി,റയീസ് കണ്ണൂർ, ഇബ്രാഹിം നൂരി, റഷീദ് , മിഫാസ്, മുഹ്സിൻ വടക്കേച്ചിറ, നൈസാം തോപ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

