വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത് മക്ക മുനിസിപ്പാലിറ്റി
text_fieldsഹജ്ജ് തീർഥാടകർക്ക് വേണ്ടി മക്ക മുനിസിപ്പാലിറ്റി ഒരുക്കുന്ന പദ്ധതികളുടെ അവലോകനയോഗത്തിൽ ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിഷാൽ അധ്യക്ഷത വഹിച്ചപ്പോൾ
മക്ക: ഹജ്ജ് കർമത്തിനെത്തുന്ന തീർഥാടകർക്കുള്ള പുണ്യ പ്രദേശങ്ങളിലെ വിവിധ പദ്ധതികളും ഒരുക്കവും അവലോകനം ചെയ്ത് മക്ക മുനിസിപ്പാലിറ്റി അധികൃതർ. ഈ വർഷം വിവിധ മേഖലകളിൽ ഒരുക്കുന്ന മികവുറ്റ സേവനങ്ങളുടെ പുരോഗതി ചർച്ച ചെയ്യാൻ മേഖല ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിഷാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഏറ്റവും ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാവിധ ആസൂത്രണങ്ങളുമാണ് അധികൃതർ മക്കയിൽ പൂർത്തിയാക്കിവരുന്നത്.
ഈ വർഷത്തെ ഹജ്ജ് വേളയിൽ വിവിധ വകുപ്പുകൾ നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങളും തയാറെടുപ്പുകളും ഹജ്ജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലവിൽ നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ ജല, ശുചിത്വ സേവനങ്ങൾക്കായി സൗദി ജല അതോറിറ്റിയും പരിസ്ഥിതി അതോറിറ്റിയും നടപ്പിൽ വരുത്തിയ വിവിധ പദ്ധതികളും പ്രവർത്തന അനുഭവങ്ങളും യോഗം അവലോകനം ചെയ്തു.
മിനയിൽ പുതുതായി ഈ വർഷം പണികഴിപ്പിച്ച 3,500 ഓളം ടെന്റുകൾ ഉൾക്കൊള്ളുന്ന 10 പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. മക്ക മേഖലയിലെ ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയത്തിെൻറ കീഴിലുള്ള വിവിധ ഉപ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ചും യോഗത്തിൽ അവലോകനം ചെയ്തു. സർക്കാറിന്റെ വിവിധ സന്നദ്ധ വിഭാഗങ്ങളുടെ പിന്തുണയോടെ മനുഷ്യ സാധ്യമായ എല്ലാ മെക്കാനിക്കൽ ശേഷിയും ഹജ്ജ് സേവനത്തിനായി സമാഹരിച്ചിട്ടുണ്ടെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

