ഫാസില ആലിക്കോയക്ക് മക്ക എം.എൻ.എഫ് യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഫാസില ആലിക്കോയക്ക് മക്ക എം.എൻ.എഫ് യാത്രയയപ്പ് നൽകുന്നു
മക്ക: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.എൻ.എഫ് മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും കിങ് ഫൈസൽ ആശുപത്രി ചാർജ് നഴ്സുമായ ഫാസില ആലിക്കോയക്ക് യാത്രയയപ്പ് നൽകി. എം.എൻ.എഫ് മക്ക സെൻട്രൽ കമ്മിറ്റിക്കു കീഴിലാണ് യാത്രയയപ്പ് നൽകിയത്. എട്ടു വർഷമായി കിങ് ഫൈസൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫാസില മക്കയിലെ ആതുരസേവന രംഗത്തെയും ഇതര സാമൂഹിക മേഖലയിലെയും നിറസാന്നിധ്യമായിരുന്നു.
കോവിഡ് കാലത്തും ഹജ്ജ് സേവന രംഗത്തും നിസ്വാർഥമായി സേവനം ചെയ്ത ഫാസില മക്കയിലെ തന്റെ സേവനം ചരിത്രപരമായി അടയാളപ്പെടുത്തിയാണ് യാത്രയാവുന്നതെന്ന് പ്രസിഡൻറ് മുസ്തഫ മലയിൽ അഭിപ്രായപ്പെട്ടു. ഭാരവാഹികളായ ഷാഹിദ് പരേടത്ത്, അബ്ദു സാലിഹ്, ആബിദ് മുഹമ്മദ്, അലി, നിസ്സ നിസാം, സമീന സക്കീർ, ജാംഹാറുൽ ബഷർ, ജമീന റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

