മക്കയിൽ മരിച്ച നൗഫലിന്റെ മക്കളുടെ തുടർപഠനം ‘മർകസ്’ ഏറ്റെടുത്തു
text_fieldsമക്കയിൽ മരിച്ച നൗഫലിന്റെ വീട് മർകസ് പ്രതിനിധികൾ സന്ദർശിച്ചപ്പോൾ
മക്ക: മക്കയിലെ പ്രവാസിയായിരിക്കെ മരിച്ച അരീക്കോട് വിളയിൽ സ്വദേശി നൗഫൽ പമ്പോടന്റെ മക്കളുടെ തുടർ വിദ്യാഭ്യാസം ‘മർകസ്’ ഏറ്റെടുത്തതായി സംഘാടകർ അറിയിച്ചു. മക്ക മർകസ് കമ്മിറ്റിയുടെ അഭ്യർഥന പരിഗണിച്ചാണ് എട്ടാം ക്ലാസ് വിദ്യാർഥിനി നഷ്വയുടെയും നാലാം ക്ലാസ് വിദ്യാർഥി അജ്വയുടെയും തുടർപഠനം മർക്കസുസ്സഖാഫത്തി സുന്നിയ്യ ഏറ്റെടുത്തത്.
ഓർഫൻ കെയർ സ്കീമിൽ ഉൾപ്പെടുത്തിയാണ് മർകസ് വിദ്യാഭ്യാസം ഏറ്റെടുത്തതെന്നും സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിച്ച് പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചെലവുകളും മർകസ് വഹിക്കുന്ന പദ്ധതിയാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മർകസ് പ്രതിനിധികളായ മർസൂക് സഅദി (മർകസ് ഗ്ലോബൽ), കൗസർ സഖാഫി (മർകസ് ഖുർആൻ കോളജ്), ഇസ്ഹാഖ് ഖാദിസിയ്യ (മർകസ് മക്ക സെക്രട്ടറി), മുസ്തഫ കാളോത്ത്, ശറഫുദ്ദീൻ വടശ്ശേരി എന്നിവർ നൗഫലിന്റെ വീട് സന്ദർശിച്ച് കുടുംബവുമായി സംസാരിച്ചതായും ഐ.സി.എഫ് മക്ക മീഡിയ കൺവീനർ ശിഹാബ് കുറുകത്താണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

