മക്കയിൽ മലർവാടി ബാലസംഘം ബാലോത്സവം
text_fields1. മക്കയിൽ മലർവാടി സംഘടിപ്പിച്ച ബാലോത്സവം പരിപാടിയിൽ റഹ്മത്തുന്നിസ ടീച്ചർ സംസാരിക്കുന്നു, 2. ബാലോത്സവം
പരിപാടിയിൽനിന്ന്
മക്ക: തനിമ കലാസാംസ്കാരിക വേദിയുടെ ‘തണലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി മലർവാടി ബാലസംഘം മക്ക ഘടകത്തിന്റെ നേതൃത്വത്തിൽ ബാലോത്സവം സംഘടിപ്പിച്ചു.
പ്രായപരിധിയുടെ അടിസ്ഥാനത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചുനടന്ന മത്സരങ്ങളിൽ ഫുട്ബാൾ ഷൂട്ട് ഔട്ട്, ഐഡന്റിഫൈ ദ പിക്ചർ, ബാസ്കറ്റ് ആൻഡ് ബാൾ, മെമ്മറി ടെസ്റ്റ്, റിങ് ത്രോ ടു ദി പൈപ്പ്, പേപ്പർ കപ്പ് കാസിൽ, ത്രോ ദ വിക്കറ്റ്, സിങ് എ സോങ്, ടെൽ എ സ്റ്റോറി, സ്റ്റാൻഡിങ് ജമ്പ്, അറേഞ്ച് അൽഫബെറ്റ്സ് എന്നീയിനങ്ങളിൽ കുരുന്നുകൾ മാറ്റുരച്ചു.
സബ് ജൂനിയർ വിഭാഗത്തിൽ ഹയ ഫാത്തിമ, മുഹമ്മദ് റയാൻ ഷരീഫ്, അദ്നാൻ സുധീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂനിയർ വിഭാഗത്തിൽ അദീന ഫാത്തിമ, ഫാത്തിമ സിനാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ഫാത്തിമത്ത് സഹ്റ, ജസ മനാഫ്, ഉമൈസ ഇദ്രീസ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
സീനിയർ വിഭാഗത്തിൽ അഹമ്മദ് യാസീൻ സിറാജ് ഒന്നാം സ്ഥാനവും കെ.എസ്. സഹൽ, അയാൻ മുഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.
പൊതുസമ്മേളനത്തിൽ ‘രക്ഷിതാക്കളോട്’ എന്ന തലക്കെട്ടിൽ ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോബോർഡ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റഹ്മത്തുന്നിസ ടീച്ചർ പ്രഭാഷണം നടത്തി.
വഴിപിഴച്ചുപോകാൻ ഏറെ സാധ്യതകളുള്ള ഈ കാലഘട്ടത്തിൽ നമ്മുടെ തലമുറയെ എങ്ങനെ സ്നേഹത്തിന്റെ കരലാളനയാൽ വളർത്തിക്കൊണ്ടുവരാമെന്ന് അവർ വിശദീകരിച്ചു.
ഇതിനായി മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് നല്ല ഇണകളാവുക എന്നതാണെന്നും മറ്റെന്തിനെക്കാളും കുട്ടികളെ സ്വാധീനിക്കുക അവർക്കുമുമ്പിൽ നമ്മുടെ ജീവിതത്തിലൂടെ നാം ഒരുക്കിക്കൊടുക്കുന്ന കാഴ്ചകളാണെന്നും ആയതിനാൽ നല്ല അനുഭവങ്ങൾ സൃഷ്ടിക്കുകയും നല്ല കേൾവിക്കാരാവുകയും ചെയ്യണമെന്നും അവർ പറഞ്ഞു.
തനിമ സോണൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ആലപ്പി അധ്യക്ഷത വഹിച്ചു. മലർവാടി പ്രോഗ്രാം കോഓഡിനേറ്റർ അൻഷാദ് കലങ്ങോട്ടിൽ സ്വാഗതവും കോഓഡിനേറ്റർ മുന അനീസ് നന്ദിയും പറഞ്ഞു.
ഇസ്ലാഹ് ഉബൈദുല്ല ഖിറാഅത് നടത്തി. മത്സരങ്ങൾക്ക് അബ്ദുൽ മജീദ് വേങ്ങര, സഫീർ മഞ്ചേരി, അനീസുൽ ഇസ്ലാം, അഫ്സൽ കള്ളിയത്ത്, സാബിത് മഞ്ചേരി, ആഷിഫ് എടവിലങ്ങ്, സദഖത്തുല്ല, മുന അനീസ് എന്നിവർ നേതൃത്വം നൽകി.
ഇഖ്ബാൽ ചെമ്പൻ, നൗഫൽ കോതമംഗലം, മുഹമ്മദ് ഷാഫി, ഷമീൽ ചേന്ദമംഗല്ലൂർ, ഇദ്രീസ് ചേനക്കൽ, ബുഷൈർ മഞ്ചേരി, സലീം കൂട്ടിൽ, റഈസ്, അബ്ദുൽ സത്താർ തളിക്കുളം, നജാതുല്ല സിദ്ദീഖി, ഷാജു മങ്കട, ആരിഫ സത്താർ, റഷീദ നസീം, ഖമറുന്നിസ ടീച്ചർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വനിതകൾക്കുവേണ്ടി നടന്ന ക്വിസ് പ്രോഗ്രാമിന് മുഹ്സിൻ, റുക്സാന, ഷഫീഖ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. നിസാം പാലക്കൽ, ഡോ. മുഹ്സിന, എൻ.കെ. അബ്ദുറഹീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

