എസ്.വൈ.എസ് ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി സ്വീകരണം
text_fieldsമക്കയിലെത്തിയ എസ്.വൈ.എസ് ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി സ്വീകരണം നൽകിയപ്പോൾ
മക്ക: മക്ക സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മലപ്പുറം സുന്നി മഹല്ല് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുന്നി യുവജന സംഘത്തിലെ ഹാജിമാർക്ക് മക്ക കെ.എം.സി.സി സ്വീകരണം നൽകി. സുന്നി യുവജനസംഘം സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ, ഉമ്മർ വാഫി എന്നിവർ നയിക്കുന്ന അമ്പത് അംഗങ്ങൾ അടങ്ങിയ ഹജ്ജ് സംഘത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ നാസർ കോയ തങ്ങളും കൂടെയുണ്ട്. ഹറമിനടുത്ത് ഹിൽട്ടൻ ഹോട്ടലിൽ എത്തിയ തീർഥാടകർക്ക് നൽകിയ സ്വീകരണത്തിന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ , മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ ,സിദ്ദീഖ് കൂട്ടിലങ്ങാടി ,സക്കീർ കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകി.

