സൗദി, തുർക്കി, പാകിസ്താൻ സംയുക്ത സുരക്ഷാ കരാർ; നിർണായക യോഗം ഇസ്താംബൂളിൽ ആരംഭിച്ചു
text_fieldsസൗദി, തുർക്കി, പാകിസ്താൻ പ്രതിരോധ സഖ്യത്തിെൻറ ആദ്യ രാഷ്ട്രീയ-പ്രതിരോധ സമിതി യോഗം ഇസ്താംബൂളിൽ ആരംഭിച്ചപ്പോൾ
റിയാദ്/ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ മൂന്ന് സൗഹൃദ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാറിെൻറ’ ഭാഗമായുള്ള രാഷ്ട്രീയ-പ്രതിരോധ സമിതിയുടെ ആദ്യ യോഗത്തിന് ഇസ്താംബൂളിൽ തുടക്കമായി.
സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കാൻ ഇസ്താംബൂളിൽ എത്തിയത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സൈനിക മേധാവി ഫയാദ് അൽ റുവൈലി എന്നിവരും സൗദി സംഘത്തിലുണ്ട്.
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ, വിദേശകാര്യ മന്ത്രിമാർ, സൈനിക തലവന്മാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മൂന്ന് രാജ്യങ്ങളും ചേർന്ന് ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ പദ്ധതികളുടെ തന്ത്രപരമായ വഴികൾ നിർണയിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.
അന്താരാഷ്ട്ര സുരക്ഷാ പ്രശ്നങ്ങൾ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ, മൂന്ന് രാജ്യങ്ങളിലെയും സായുധ സേനകൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കൽ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ആഗസ്റ്റ് ഏഴിന് മക്കയിലെ മസ്ജിദുൽ ഹറാമിനോട് ചേർന്നുള്ള അൽ സഫ കൊട്ടാരത്തിൽ വെച്ചാണ് മൂന്ന് രാജ്യങ്ങളും ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’ൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

