ഹൃദ്രോഗികൾക്ക് മക്ക ഹറമിൽ പുനരുജ്ജീവന ഉപകരണങ്ങൾ
text_fieldsഹൃദ്രോഗികളുടെ പ്രഥമശുശ്രൂഷക്ക് വേണ്ടി മക്ക ഹറമിൽ
ഘടിപ്പിച്ച പുനരുജ്ജീവന ഉപകരണങ്ങളിലൊന്ന്
മക്ക: ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രാഥമിക ചികിത്സ സേവനത്തിന് മക്ക ഹറമിൽ 15 ഹൃദയ പുനരുജ്ജീവന ഉപകരണങ്ങൾ സജ്ജീകരിച്ചു. തീർഥാടകർ ഏറ്റവും കൂടുതൽ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്രധാന വാതിലുകൾക്കടുത്തും മത്വാഫിലും സൗദി വിപുലീകരണ ഭാഗത്തും അഞ്ച് വീതം ഉപകരണങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഹൃദയ പുനരുജ്ജീവന ഉപകരണങ്ങൾ 19 കേസുകൾക്ക് ഉപയോഗപ്പെടുത്തി. ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ് ബുദ്ധിമുട്ട് നേരിടുന്നതോ ആയ സാഹചര്യത്തിൽ വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളിൽ പ്രധാനമാണ് കാർഡിയാക് റീസസിറ്റേഷൻ ഉപകരണങ്ങൾ.
ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മെഡിക്കൽ, എമർജൻസി സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഏത് ആരോഗ്യ അടിയന്തരാവസ്ഥയും കൈകാര്യം ചെയ്യാനും ആവശ്യമായ സമയങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ പരിചരണം നൽകാനും സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

