മക്ക ഡെപ്യൂട്ടി ഗവർണർ സൈനികൻ റയാൻ അൽഅസീരിയെ സന്ദർശിച്ചു
text_fieldsഅമീർ സഊദ് ബിൻ മിശ്അൽ സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ ബിൻ സഈദ് അൽഅസീരിയെ സന്ദർശിച്ചപ്പോൾ
മക്ക: ഹറമിൽനിന്ന് ചാടിയ തീർഥാടകനെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരക്ഷ ഉദ്യോഗസ്ഥൻ റയാൻ ബിൻ സഈദ് അൽഅസീരിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ എത്തി. മക്ക ഡെപ്യൂട്ടി ഗവർണർ സൈനികന് ആശംസകളും ഭരണകൂടത്തിെൻറ അഭിനന്ദനവും അറിയിച്ചു.
അദ്ദേഹത്തിെൻറ വീരോചിത നിലപാടിനെയും ധൈര്യത്തെയും കടമ നിർവഹിക്കുന്നതിലുള്ള സമർപ്പണത്തെയും പ്രശംസിച്ചു. സൈനികന്റെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സ്റ്റാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിെൻറ അവസ്ഥയെക്കുറിച്ചും നൽകുന്ന ചികിത്സാ സേവനങ്ങളെക്കുറിച്ചും വിശദീകരണം കേട്ടു.
മസ്ജിദുൽ ഹറാമിനുള്ളിലെ മുകളിലത്തെ നിലയിൽനിന്ന് ചാടിയ തീർഥാടകനെ നിലത്ത് വീഴുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികൻ റയ്യാൽ അൽ അസീരിക്ക് പരിക്കേറ്റത്. ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈനികൻ സുഖംപ്രാപിച്ചുവരുകയാണ്. അതിനിടയിലാണ് മക്ക ഡെപ്യൂട്ടി ഗവർണർ അദ്ദേഹത്തെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

