ഹറമിലെ ഇഫ്താറിൽ മക്ക ഡെപ്യൂട്ടി ഗവർണറും
text_fieldsമസ്ജിദുൽ ഹറാം ഉദ്യോഗസ്ഥരോടും ജീവനക്കാരോടുമൊപ്പം ഇഫ്താർ വിരുന്നിൽ മക്ക ഡെപ്യൂട്ടി ഗവർണർ പങ്കെടുത്തപ്പോൾ
ജിദ്ദ: മസ്ജിദുൽ ഹറാം ഉദ്യോഗസ്ഥരോടും ജീവനക്കാരോടുമൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് മക്ക ഡെപ്യൂട്ടി ഗവർണർ. സുരക്ഷ ജീവനക്കാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടെയുള്ളവരോടൊപ്പം നോമ്പുതുറക്കാനാണ് ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ എത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ഹറമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഇരുഹറം കാര്യാലയ മേധാവിയും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസാമി, ഹറമിലെ തീർഥാടകരുടെ സേവനത്തിൽ പങ്കെടുക്കുന്ന സുരക്ഷ മേഖലകളിലെ ജീവനക്കാർ എന്നിവർ ഇഫ്താർ ഡെപ്യൂട്ടി ഗവർണർക്കൊപ്പം ഇഫ്താറിൽ പെങ്കടുത്തു.

