ജിദ്ദ മക്ക എക്സ്പ്രസ് റോഡിൽ തിരക്കേറി: കർശന നിരീക്ഷണം
text_fieldsജിദ്ദ: ജിദ്ദ മക്ക എക്സ്പ്രസ് റോഡിലുടെ മക്കയിലേക്ക് എത്തിയ വാഹനങ്ങളുടെ എണ്ണം ഏകേദം 80000 ആയി. റമദാനിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലാണ് ഇത്രയും വാഹനങ്ങൾ മക്കയിലേക്ക് എത്തിയത്. മക്കയിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഏറ്റവും തിരക്കേറിയ റോഡാണിതെന്ന് മക്ക മേഖല റോഡ് സുരക്ഷ ദൗത്യ സേന മേധാവി ജനറൽ ആയിദ് ശുറൈം പറഞ്ഞു. പിന്നീട് തിരക്ക് കൂടുതൽ മദീന മക്ക റോഡിലാണ്. റമദാനായതോടെ മക്കയിലേക്കുള്ള റോഡുകളിലെല്ലാം തിരക്ക് കൂടിയതായും അദ്ദേഹം പറഞ്ഞു. വേഗത കുറക്കാൻ എക്സ്പ്രസ് റോഡുകളിൽ താത്കാലിക ചെക്ക് പോയിൻറുകൾ ഒരുക്കിയിട്ടുണ്ട്. അമിത വേഗതയിൽ വാഹനമോടിക്കുന്നത് നിരീക്ഷിക്കാൻ കേന്ദ്രങ്ങളുണ്ട്. ഇവരെ പിടികൂടാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് റോഡ് സുരക്ഷ ദൗത്യ സേന മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
