മലയാളി ബാലൻ മക്കയിൽ നിര്യാതനായി

11:48 AM
18/06/2019
റ​യ്യാ​ൻ
മ​ക്ക: സ​ന്ദ​ർ​ശ​ക വി​സ​യി​ൽ സൗ​ദി​യി​ൽ എ​ത്തി​യ മ​ല​യാ​ളി ബാ​ല​ൻ മ​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് കാ​ട്ടു​ങ്ങ​ല്‍ പു​ത്ത​ന്‍പു​ര​ക്ക​ല്‍  സ​ജാ​സ് ത​ങ്ങ​ൾ-​ശ​ഹാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ റ​യ്യാ​ൻ ആ​ണ് (നാ​ലു വ​യ​സ്സ്) നി​ര്യാ​ത​നാ​യ​ത്. മ​ക്ക​യി​ലെ ഏ​ഷ്യ​ൻ ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ശ​ഹാ​മ​യു​ടെ പി​താ​വ് ഡോ. ​അ​ബൂ​ബ​ക്ക​റി​നെ സ​ന്ദ​ർ​ശി​ക്കാ​ന്‍ റ​മ​ദാ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് മൂ​ന്നാ​ഴ്ച​യോ​ള​മാ​യി മ​ക്ക​യി​ലെ അ​ല്‍ നൂ​ര്‍ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദു​ബൈ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പി​താ​വ് സ​ജാ​സ് ത​ങ്ങ​ൾ മ​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​യ​മ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.
Loading...
COMMENTS