Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഫോക്കസ് സ്റ്റാക്...

'ഫോക്കസ് സ്റ്റാക് പനോരമ' വിദ്യയിൽ പകർത്തിയ മഖാം ഇബ്രാഹിം ചിത്രവും പുറത്തുവിട്ടു

text_fields
bookmark_border
ഫോക്കസ് സ്റ്റാക് പനോരമ വിദ്യയിൽ പകർത്തിയ മഖാം ഇബ്രാഹിം ചിത്രവും പുറത്തുവിട്ടു
cancel
camera_alt

‘ഫോക്കസ് സ്റ്റാക് പനോരമ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ മഖാം ഇബ്രാഹിമി​െൻറ ചിത്രങ്ങൾ 

മക്ക: കഅബക്ക് സമീപം സ്ഥാപിച്ച മഖാം ഇബ്രാഹിമി​െൻറ (ഇബ്രാഹിം നബിയുടെ കാലടിപ്പാട്) 'ഫോക്കസ് സ്റ്റാക് പനോരമ' എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഇരുഹറം കാര്യാലയ മന്ത്രാലയം പുറത്തുവിട്ടു. ഇതേ രീതിയിൽ എടുത്ത ഹജറുൽ അസ്‌വദി​െൻറ ചിത്രങ്ങൾ നേരത്തെ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 49,000 മെഗാപിക്സൽ റെസല്യൂഷനോടുകൂടിയതാണ് ചിത്രം.

കഅബ നിർമാണ വേളയിൽ ചുമരുകൾ വളരെ ഉയർന്നപ്പോൾ പ്രവാചകൻ ഇബ്രാഹിം നബി കയറി നിൽക്കാൻ ഒരു കല്ല് ഉപയോഗിച്ചു. ഈ കല്ലിൽ പതിഞ്ഞ അദ്ദേഹത്തി​െൻറ കാൽപ്പാടുകൾ സ്വർണം, വെള്ളി, ഗ്ലാസ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു ഫ്രെയിമിൽ സൂക്ഷിച്ചിരിക്കുന്നതാണ് മഖാം ഇബ്രാഹിം. ഏതാണ്ട് ചതുരാകൃതിയിലുള്ള ഈ കല്ലിന് 40 സെൻറീമീറ്റർ നീളവും വീതിയും 20 സെൻറീമീറ്റർ ഉയരവുമുണ്ട്. മഞ്ഞയും ചുവപ്പ് കലർന്ന വെള്ളയുമാണ് കല്ലി​െൻറ നിറം. കാൽ‌പ്പാടുകളുടെ മുദ്ര കല്ലിന് നടുവിലാണ്.

കല്ലി​െൻറ ഉപരിതലത്തിലെ കാൽപ്പാടുകളുടെ നീളം 27 സെൻറീമീറ്ററും അവയുടെ വീതി 14 സെൻറീമീറ്ററുമാണ്. കഅബയുടെ വാതിലിനു മുന്നിൽ 10 മുതൽ 11 മീറ്റർ കിഴക്കായി സഫയിലേക്കും മർവയിലേക്കുമുള്ള വഴികൾക്കടുത്തായാണ് മഖാം ഇബ്രാഹിം സ്ഥാപിച്ചിട്ടുള്ളത്. ഒരു ക്രിസ്റ്റൽ ഗ്ലാസും സിൽവർ കവറും പിന്നീട് സ്ഥാപിച്ചു. ഫഹദ് രാജാവി​െൻറ ഭരണകാലത്ത് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം മഖാം ഇബ്രാഹിം പുതുക്കിപ്പണിതിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makham Ibrahim
News Summary - Makham Ibrahim's film 'Focus Stack Panora' has also been released
Next Story