ഒഴിവുസമയം ഉൽപാദനക്ഷമമാക്കുക -‘ഇൽതിസാം 2024’
text_fieldsഐ.സി.എഫ് ദമ്മാം സെൻട്രൽ ‘ഇൽതിസാം 2024’ പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂർ മുഖ്യ പ്രഭാഷണം നടത്തുന്നു
ദമ്മാം: പ്രവാസത്തിൽ ലഭിക്കുന്ന ഒഴിവുസമയങ്ങൾ ഉൽപാദനക്ഷമമായി ഉപയോഗപ്പെടുത്തിയാൽ നമുക്ക് വലിയ മുന്നേറ്റങ്ങൾ സാധ്യമാകുമെന്ന് ഐ.സി.എഫ് ദമ്മാം സെൻട്രൽ സംഘടിപ്പിച്ച ‘ഇൽതിസാം 2024’ അഭിപ്രായപ്പെട്ടു. ഒന്നുമില്ലായ്മയിൽനിന്നും സ്ഥിരോത്സാഹം കൊണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചവരാണ് പ്രവാസികൾ.
നാടിന്റെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികൾ എന്നതിൽ ആർക്കും തർക്കമില്ലെങ്കിലും വോട്ടവകാശം പോലും പ്രവാസികൾക്ക് ഇന്നും അന്യമാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
അൽ ഹിദായ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ് സൗദി നാഷനൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂർ മുഖ്യ പ്രഭാഷണം നടത്തി. ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസേഷൻ സെക്രട്ടറി അൻവർ കളറോട് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പ്രൊവിൻസ് സഫ്വ കോഓഡിനേറ്റർ അഹ്മദ് നിസാമി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാഷനൽ എക്സിക്യൂട്ടിവ് അഷ്റഫ് പട്ടുവം, ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ടി.പി. അഷ്റഫ്, അബ്ദുറഹീം മളാഹിരി, ശരീഫ് മണ്ണൂർ, സെൻട്രൽ ഓർഗനൈസേഷൻ പ്രസിഡൻറ് സലീം സഅദി എന്നിവർ സംസാരിച്ചു. സെൻട്രൽ പ്രസിഡൻറ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും എൻ.എച്ച്. ജാഫർ സ്വാദിഖ് നദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

