ജിദ്ദയിൽ വൻ അഗ്നിബാധ

13:40 PM
12/06/2019
ബർമാൻ ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധ

ജിദ്ദ: നഗരത്തിലെ ബർമാൻ ഡിസ്ട്രിക്ടിൽ വൻതീപിടിത്തം. പഴയ വാഹനങ്ങൾ നിർത്തിയിട്ട കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാത്രി വൈകി അഗ്നിബാധയുണ്ടായത്. ഇവിടെ നിർത്തിയിട്ട നിരവധി പഴയ വാഹനങ്ങൾ കത്തി 
നശിച്ചു. 

ശക്തമായ കാറ്റുള്ളതിനാൽ തീ വൻതോതിൽ വ്യാപിച്ചു. സിവിൽ ഡിഫൻസി​​​െൻറ 15 ഒാളം യൂണിറ്റുകൾ ചേർന്നാണ് അഗ്നിശമനമുണ്ടാക്കാൻ ശ്രമം നടത്തിയതെന്ന് ഒൗദ്യോഗിക വക്താവ് പറഞ്ഞു.

ബർമാൻ ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധ
 

 

Loading...
COMMENTS