Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബുവിൽ വരുംവർഷങ്ങളിൽ വൻ വികസന കുതിച്ചുചാട്ടം: മദീന ഗവർണർ

text_fields
bookmark_border
യാംബുവിൽ വരുംവർഷങ്ങളിൽ വൻ വികസന കുതിച്ചുചാട്ടം: മദീന ഗവർണർ
cancel
camera_alt

മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് യാംബുവിൽ സന്ദർശനം നടത്തിയപ്പോൾ

യാംബു: സൗദിയുടെ രണ്ടാമത്തെ പ്രമുഖ വ്യവസായ നഗരമായ യാംബു വരുംവർഷങ്ങളിൽ ബൃഹത്തായ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുമെന്ന് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് പ്രസ്താവിച്ചു. യാംബുവിൽ ദൃശ്യമാകുന്ന വേഗത്തിലുള്ള വികസനം രാജ്യത്തിെൻറ വലിയ അഭിലാഷങ്ങളുടെ പ്രതിഫലനമാണ്.

ഭരണകൂടത്തിെൻറ ശക്തമായ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശങ്ങളും ഈ മുന്നേറ്റത്തിന് കൂടുതൽ ആക്കം കൂട്ടുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായും അന്തർദേശീയമായും യാംബുവിെൻറ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്ന പദ്ധതികളാണ് നിലവിൽ നടപ്പാക്കിവരുന്നത്. സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ വികസന വേഗത നിർണായക പങ്ക് വഹിക്കും. ആഗോള തലത്തിലും പ്രാദേശികമായും ശ്രദ്ധേയമായ പദ്ധതികൾ യാംബുവിൽ നടപ്പാക്കേണ്ടത് നിലവിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും മദീന ഗവർണർ ചൂണ്ടിക്കാട്ടി.

യാംബു ഗവർണറേറ്റിെൻറ മുന്നേറ്റത്തിലും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ വികസനത്തിലും ഭരണനേതൃത്വത്തിനുള്ള പ്രത്യേക താല്പര്യം അമീർ സൽമാൻ എടുത്തുപറഞ്ഞു. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും ആശംസകൾ അദ്ദേഹം യാംബുവിലെ ജനങ്ങളെ അറിയിച്ചു. യാംബുവിലെ വികസന പദ്ധതികളുടെ പുരോഗതിയും സേവനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ഗവർണർ സഅദ് അൽ സുഹൈമിയുമായി മദീന ഗവർണർ കൂടിക്കാഴ്ച നടത്തി.

വൈവിധ്യമാർന്ന വിഭവങ്ങളും സാധ്യതകളുമുള്ള യാംബുവിൽ നടക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി. സന്ദർശനത്തിെൻറ ഭാഗമായി പ്രദേശവാസികളുമായും വിവിധ സിവിൽ, സൈനിക വകുപ്പ് മേധാവികളുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major Development Boom Expected in Yanbu in Coming Years: Madinah Governor
Next Story