Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവ്​...

സൽമാൻ രാജാവ്​ ഉത്തരവിറക്കി: സൗദി അറേബ്യ ഭരണതലത്തിൽ വൻ അഴിച്ചുപണി; വ്യവസായ മന്ത്രിയെ മാറ്റി

text_fields
bookmark_border
news
cancel

റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവി​െൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്.

വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്​ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തി​െൻറ അധിക ചുമതല കൂടി നൽകി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബന്ദർ അൽഖുറൈഫിനെ സ്​റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാംഗമായും പുനർനിയമിച്ചു.

ഭരണതലത്തിലെ മാറ്റങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിലും പ്രമുഖ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുഹമ്മദ് ബിൻ സുലൈമാൻ ബിൻ അബ്​ദുൽ അസീസ് അൽമുത്‌ലഖിനെ മികച്ച റാങ്കോടെ രാജ്യത്തി​െൻറ പുതിയ നീതിന്യായ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. ഇഹ്‌സാൻ ബിൻ അബ്ബാസ് ബിൻ ഹംസ ബാഫഖീഹാണ് പുതിയ ജിദ്ദ ഗവർണറേറ്റ് മേയർ (സെക്രട്ടറി). മികച്ച റാങ്കോടെയാണ് അദ്ദേഹത്തിനും ഈ പദവി നൽകിയിരിക്കുന്നത്.

ധനകാര്യ-ബാങ്കിങ്​ മേഖലയിലും പുതിയ ഉത്തരവുകൾ പ്രകാരം മാറ്റങ്ങളുണ്ട്. ത്വലാൽ ബിൻ ഫുആദ് ബിൻ അഹമ്മദ് അൽഹമൂദിനെ സൗദി സെൻട്രൽ ബാങ്കി​െൻറ സാങ്കേതിക കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും, അബ്​ദുൽ ഇലാഹ് ബിൻ അബ്​ദുൽ അസീസ് ബിൻ മുഹമ്മദ് അൽദുഹൈമിനെ സെൻട്രൽ ബാങ്കി​െൻറ എക്സിക്യൂട്ടീവ് കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും മികച്ച റാങ്കുകളോടെ നിയമിച്ചു.

ഇതോടൊപ്പം, പബ്ലിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ജനറൽ (അസിസ്​റ്റൻറ്​ അറ്റോർണി ജനറൽ) സ്ഥാനത്ത് നിന്ന് ശൽആൻ ബിൻ ശൽആനെ ഒഴിവാക്കി. അദ്ദേഹത്തെ മികച്ച റാങ്കോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിച്ചതായും രാജകീയ ഉത്തരവുകൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanSaudi Arabiaadministrative reforms
News Summary - King Salman Issues Decree: Major Administrative Reshuffle in Saudi Arabia; Industry Minister Replaced
Next Story