മജ്ലിസ് പൊതുപരീക്ഷ; വിജയികളെ റൗദ മദ്റസ പി.ടി.എ ആദരിച്ചു
text_fieldsഅബ്ദുൽ കരീം മരിക്കാർ, ആയിഷ റിസ്വ, ഐറ സക്കരിയ, റഫാൻ മുഹമ്മദ്
റിയാദ്: കേരള മദ്റസ എജുക്കേഷൻ ബോർഡ് (മജ്ലിസ്) 2025-26 അധ്യയന വർഷത്തിൽ നടത്തിയ പ്രൈമറി ഇസ്ലാമിക് എജുക്കേഷൻ പൊതുപരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അൽ മദ്രസത്തുൽ ഇസ്ലാമിയ റൗദ പി.ടി.എ കമ്മിറ്റി ആദരിച്ചു. പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ആദരഫലകം നൽകി അനുമോദിച്ചു.
റൗദ മദ്റസയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ, പരീക്ഷയിൽ എ പ്ലസ് നേടിയ അബ്ദുൽ കരിം മരിക്കാർ, എ ഗ്രേഡ് കരസ്ഥമാക്കിയ ആയിഷ റിസ്വ, അയ്റ സക്കറിയ്യ, ബി പ്ലസ് നേടിയ റഫാൻ മുഹമ്മദ് എന്നീ വിദ്യാർഥികളാണ് പി.ടി.എയുടെ ആദരവ് ഏറ്റുവാങ്ങിയത്. പി.ടി.എ പ്രസിഡൻറ് നിസാർ മുസ്തഫ അധ്യക്ഷത വഹിച്ചു. മദ്റസ രക്ഷാധികാരി അംജദ് അലി രക്ഷിതാക്കളെ അഭിസംബോധന ചെയ്തു. 2025-26 അധ്യയന വർഷത്തെ വാർഷിക പരീക്ഷയുടെ റിപ്പോർട്ട് കാർഡ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

