Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൈ​ത്രി മ​ഴ​വി​ല്ല്...

മൈ​ത്രി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം

text_fields
bookmark_border
മൈ​ത്രി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം
cancel
camera_alt

ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ

ജി​ദ്ദ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ ‘ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി’​ന്റെ ഭാ​ഗ​മാ​യി മൈ​ത്രി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. കി​ഡ്സ്, സ​ബ്‌​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നോ​വ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ബ​ഷീ​റ​ലി പ​രു​ത്തി​ക്കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഉ​ണ്ണി തെ​ക്കേ​ട​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ലി തേ​ക്കു​തോ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി, ഷാ​ന​വാ​സ് വ​ണ്ടൂ​ർ, ന​സീ​ർ വാ​വ​ക്കു​ഞ്ഞു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് ത​ങ്ങ​ൾ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ​രീ​ഫ് അ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കാ​യി പെ​ൺ​വ​ര എ​ന്ന പേ​രി​ലും മ​ത്സ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ വ​നി​ത​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ മ​റ്റു സം​സ്ഥാ​ന​ക്കാ​രാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളാ​യ​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

കി​ഡ്സ്, സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ഈ ​മാ​സം 17ന് ​ന​ട​ത്തു​ന്ന സം​ഗീ​ത സ​ദ​സ്സി​ൽ​വെ​ച്ച് വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് മൈ​ത്രി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Painting CompetitionMaitri
News Summary - Maitri Rainbow Painting Competition
Next Story